Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചൈനീസ് വിമാനം യു.എസ് വിമാനത്തിന് ആറു മീറ്റർ അകലെ

text_fields
bookmark_border
US plane
cancel

വാഷിങ്ടൺ: ചൈനീസ് യുദ്ധവിമാനം അമേരിക്കൻ നിരീക്ഷണ വിമാനത്തിന് ആറു മീറ്റർ അകലെയെത്തിയതായി റിപ്പോർട്ട്. ദക്ഷിണ ചൈന കടലിന് മുകളിൽ ഡിസംബർ 21നാണ് സംഭവമെന്ന് യു.എസ് സൈനിക അധികൃതർ പറഞ്ഞു.

കൂട്ടിയിടി ഒഴിവാക്കാൻ യു.എസ് വിമാനത്തിന് തിരിക്കേണ്ടി വന്നു. ചൈനീസ് നാവികസേനയുടെ ജെ 11 യുദ്ധവിമാനത്തിലെ പൈലറ്റ് സുരക്ഷിതമല്ലാത്ത നീക്കമാണ് നടത്തിയതെന്നും അന്താരാഷ്ട്ര വ്യോമാതിർത്തിയിൽ നിയമാനുസൃതമായ പതിവ് നിരീക്ഷണമാണ് യു.എസ് വിമാനം നടത്തിയതെന്നും യു.എസ് കമാൻഡ് വ്യക്തമാക്കി.

യു.എസ് പിന്തുണയുള്ള തായ്‍വാന്റെ സ്വയംഭരണ അവകാശം ചൈന തള്ളിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച ചൈനയുടെ 71 യുദ്ധവിമാനങ്ങൾ തായ്‍വാൻ മേഖലയിൽ അഭ്യാസപ്രകടനം നടത്തിയിരുന്നു. അമേരിക്കയും തായ്‍വാനും പ്രകോപനം തുടരുന്നതിനാലാണ് വ്യോമാഭ്യാസം നടത്തിയതെന്ന് ചൈനീസ് അധികൃതർ പ്രതികരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Chinese plane six meters away from US plane
Next Story