Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightചൈ​നീ​സ്...

ചൈ​നീ​സ് ​പ്ര​തി​രോ​ധ​മ​ന്ത്രി ഇ​ന്ന് റ​ഷ്യയിൽ

text_fields
bookmark_border
ചൈ​നീ​സ് ​പ്ര​തി​രോ​ധ​മ​ന്ത്രി ഇ​ന്ന് റ​ഷ്യയിൽ
cancel
camera_alt

ലി ​ഷാ​ങ്ഫു

ബെ​യ്ജി​ങ്: ചൈ​നീ​സ് പ്ര​തി​രോ​ധ മ​ന്ത്രി ലി ​ഷാ​ങ്ഫു ചൊ​വ്വാ​ഴ്ച റ​ഷ്യ, ബെ​ല​റൂ​സ് എ​ന്നീ രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കും. 11ാമ​ത് മോ​സ്കോ അ​ന്താ​രാ​ഷ്ട്ര സു​ര​ക്ഷാ​സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ക്കാ​നാ​ണ് പ്ര​ധാ​ന​മാ​യി അ​ദ്ദേ​ഹം പോ​കു​ന്ന​ത്. ബെ​ല​റൂ​സ് റ​ഷ്യ​യു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തു​ന്ന രാ​ജ്യ​മാ​ണ്.

ക​ഴി​ഞ്ഞ ഏ​പ്രി​ലി​ലും അ​ദ്ദേ​ഹം മോ​സ്കോ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. സാ​മ്പ​ത്തി​ക സൈ​നി​ക​മേ​ഖ​ല​യി​ൽ ചൈ​ന​യും റ​ഷ്യ​യും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ​ത്തി​ന് അ​തി​രു​ക​ളി​ല്ലെ​ന്ന് നേ​ര​ത്തെ ഇ​രു​രാ​ജ്യ​ങ്ങ​ളും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. റ​ഷ്യ​യു​ടെ യു​ക്രെ​യ്ൻ അ​ധി​നി​വേ​ശ​ത്തി​ന് ശേ​ഷ​വും ഇ​തി​ന് മാ​റ്റ​മു​ണ്ടാ​യി​ട്ടി​ല്ല.

റ​ഷ്യ​ൻ പ്ര​സി​ഡ​ന്റ് വ്ലാ​ദ്മി​ർ പു​ടി​ൻ ഒ​ക്ടോ​ബ​റി​ൽ ചൈ​ന സ​ന്ദ​ർ​ശി​ക്കും. അ​തേ​സ​മ​യം, യു​ക്രെ​യ്ൻ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ എ​ന്തെ​ങ്കി​ലും ഫോ​ർ​മു​ല ചൈ​ന സ​മ​ർ​പ്പി​ക്കു​മോ എ​ന്നും അ​ന്താ​രാ​ഷ്ട്ര​സ​മൂ​ഹം ഉ​റ്റു​നോ​ക്കു​ന്നു. അ​ത്ത​ര​ത്തി​ൽ ചി​ല സൂ​ച​ന​ക​ൾ നേ​ര​ത്തെ പു​റ​ത്തു​വ​ന്നി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RussiaChinese Defense MinisterLi Shangfu
News Summary - Chinese Defense Minister in Russia today
Next Story