Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒമി​ക്രോൺ: ഹോങ്കോങ് കർശന നടപടികൾ സ്വീകരിക്കണം -ഷി ജിൻപിങ്

text_fields
bookmark_border
XI Jinping
cancel
camera_alt

ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്

ബെയ്ജിങ്: ഒമിക്രോൺ വ്യാപനം നിയന്ത്രിക്കാൻ ഹോങ്കോങ് അധികൃതർ കർശന നടപടികൾ സ്വീകരിക്കണമെന്ന് ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്. കോവിഡ് തടയാൻ ചൈനയിലെപോലെ കടുത്ത നിയന്ത്രണങ്ങൾ നടപ്പാക്കില്ലെന്ന് ഹോ​ങ്കോങ് നേതാവ് കാരി ലാം കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ഹോങ്കോങ്ങിൽ മുമ്പില്ലാത്തവിധം കോവിഡ് കേസുകൾ വർധിക്കുകയാണ്. അതിനിടെയാണ് പൊതുജനങ്ങളുടെ സുരക്ഷയുറപ്പാക്കാൻ അനിവാര്യമായ എല്ലാ മാർഗങ്ങളും സ്വീകരിക്കണമെന്ന് ഷി ജിൻപിങ് ആവശ്യപ്പെട്ടത്.

ഷി യുടെ ആശങ്കക്ക് നന്ദി പറഞ്ഞ ലാം നിലവിൽ സർക്കാർ സ്വീകരിച്ച നടപടികൾ കോവിഡ് തടയാൻ പര്യാപ്തമാണെന്ന് അറിയിക്കുകയും ചെയ്തു. ഹോ​ങ്കോങ്ങിൽ ബുധനാഴ്ച 4280 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആദ്യമായാണ് പ്രതിദിനകോവിഡ് നിരക്ക് ഇത്രയേറെ ഉയരുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - China's Xi Jinping tells Hong Kong to take 'all necessary measures' to halt COVID surge
Next Story