വിവാഹങ്ങൾ കുറഞ്ഞു; ചൈനയിലെ ജനസംഖ്യാ നിരക്കിൽ വൻ ഇടിവ്
text_fieldsചൈനയിലെ വിവാഹങ്ങളുടെ നിരക്ക് ക്രമാതീതമായി കുറഞ്ഞുവരുന്നതിൽ ആശങ്ക ഉയർത്തി അധികൃതർ. ജനസംഖ്യാ നിരക്ക് ഉയർത്തുന്നതിനായി വിവാഹം കഴിക്കാനും, പ്രസവിക്കുന്നതും ഭരണകൂടം പ്രോത്സാഹി പ്പിക്കുന്നുണ്ടെങ്കിലും ജനസംഘ്യയിൽ ചൈനക്ക് വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ വർഷം 6.1 ദശലക്ഷം പേര് മാത്രമാണ് വിവാഹങ്ങൾ രജിസ്റ്റർ ചെയ്തത്. 2023 നെ അപേക്ഷിച്ച് 20 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്.
വിവാഹങ്ങളും പ്രസവങ്ങളും കുറയുന്നത് ബെയ്ജിംഗിൽ കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. രാജ്യത്തിൻറെ സമ്പദ്‌വ്യവസ്ഥയെ ഇത് വലിയ തോതിൽ ബാധിക്കുമെന്നാണ് റിപ്പോർട്ട്.
2013 ൽ 13 ദശലക്ഷം വിവാഹങ്ങൾ രജിസ്റ്റർ ചെയ്തിരുന്നപ്പോൾ കഴിഞ്ഞ വർഷത്തെ കണക്ക് പ്രകാരം ഇത് പകുതിയിൽ താഴെയാണ്.
ശനിയാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം വിവാഹമോചനങ്ങളുടെ എണ്ണവും ചൈനയിൽ കൂടുന്നു. ഏകദേശം 2.6 ദശലക്ഷം ദമ്പതികൾ വിവാഹമോചനത്തിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2023 നെ അപേക്ഷിച്ച് 28,000 ത്തിന്റെ വർധനവാണുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

