Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅഞ്ച് സെക്കന്‍ഡിൽ 800...

അഞ്ച് സെക്കന്‍ഡിൽ 800 കിലോമീറ്റർ വേഗത; പറക്കും വേഗതയിൽ റെക്കോർഡിട്ട് ചൈനയുടെ മാഗ്ലേവ് ബുള്ളറ്റ് ട്രെയിന്‍

text_fields
bookmark_border
അഞ്ച് സെക്കന്‍ഡിൽ 800 കിലോമീറ്റർ വേഗത; പറക്കും വേഗതയിൽ റെക്കോർഡിട്ട് ചൈനയുടെ മാഗ്ലേവ് ബുള്ളറ്റ് ട്രെയിന്‍
cancel

ബീജിങ്: വീണ്ടും റെക്കോർഡിട്ട് ചൈനയുടെ മാഗ്ലേവ് ബുള്ളറ്റ് ട്രെയിന്‍. ആറ് മാസത്തിനിടെ മൂന്നാമത്തെ തവണയാണ് ഈ അതിവേഗ ട്രെയിന്‍ സ്വന്തം റെക്കോർഡ് ഭേദിക്കുന്നത്. ഹുബൈയ് പ്രവിശ‍്യയിലെ ഡോങ്ഹു ലബോറട്ടറിയിൽ നടത്തിയ പരീക്ഷണയോട്ടത്തിൽ അഞ്ച് സെക്കന്‍ഡ് കൊണ്ട് 800 കിലോമീറ്റർ വേഗതയിൽ മാഗ്ലേവ് സഞ്ചരിച്ചു. 1.1 ടൺ ഭാരമുള്ള ഈ അതിവേഗ ട്രെയിന്‍ മണിക്കൂറിൽ 798 കിലോമീറ്റർ ദൂരം സഞ്ചരിച്ച് റെക്കോർഡിട്ടിരുന്നു. 2025ഡിസംബറിൽ 700 കിലോമീറ്റർ വേഗതയിൽ രണ്ട് സെക്കന്‍ഡ് കൊണ്ട് സഞ്ചരിച്ച് ഈ റെക്കോർഡ് മാഗ്ലേവ് ഭേദിച്ചു.

ജൂണിലാണ് ഈ അതിവേഗ ട്രെയിനിന്‍റെ ആദ്യ പരീക്ഷണയോട്ടം നടക്കുന്നത്. അന്ന് ഏഴ് സെക്കന്‍ഡ് കൊണ്ട് 650 കിലോമീറ്റർ വേഗതയിൽ ട്രെയിന്‍ സഞ്ചരിച്ചു. ചൈനയിലും ജപ്പാനിലും മണിക്കൂറിൽ 320 ദൂരം മാഗ്ലേവ് സഞ്ചരിക്കുന്നുണ്ട്. ചൈനയിലെ ഒരു അതിവേഗ വാണിജ്യ ട്രെയിനുകൾക്കാവട്ടെ മണിക്കൂറിൽ 350 കിലോമീറ്റർ സഞ്ചരിക്കും.

പൊതുവെ ഈ ട്രെയിനുകൾ യാത്രക്കാരെ കൊണ്ടുപോകാന്‍ ഉള്ളതല്ല. മറിച്ച് റോക്കറ്ററി, എയറോസ്പേസ് തുടങ്ങി അതിവേഗ സാങ്കേതിക വിദ്യകളിൽ ഉപയോഗിക്കാവുന്ന സംവിധാനങ്ങൾ പരീക്ഷിക്കുകയാണ് ലക്ഷ‍്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jappanbullet trainhighspeed trainChina
News Summary - 800 km an hour in 5 seconds: China's bullet train breaks its own world record
Next Story