ചൈനയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം മൂന്ന് മാസത്തെ ഉയർന്ന നിരക്കിൽ; കടുത്ത നിയന്ത്രണങ്ങളുമായി രാജ്യം
text_fieldsബീജിങ്: ചൈനയിൽ പ്രതിദിന കോവിഡ് രോഗികളുടെ മൂന്ന് മാസത്തെ ഉയർന്ന നിരക്കിലേക്ക് എത്തി. രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങൾക്ക് ചൈനീസ് സർക്കാർ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. അടുത്തയാഴ്ച ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ യോഗം ബീജിങ്ങിൽ നടക്കുന്നുണ്ട്. ഈ യോഗത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിക്കുമെന്നാണ് സൂചന.
ദേശീയ ആരോഗ്യ കമ്മീഷന്‍റെ കണക്ക് പ്രകാരം ബുധനാഴ്ച 93 പേർക്കാണ് കോവിഡ് ബാധിച്ചത്. ആഗസ്റ്റ് ഒമ്പതിന് ശേഷം ചൈനയിലെ ഏറ്റവും ഉയർന്ന കോവിഡ് രോഗബാധയാണിത്. ബീജിങ്ങിലും ഒമ്പത് പേർക്ക് രോഗം സ്ഥിരീകരിച്ചു. പ്രാദേശികമായി കോവിഡ് പകരുന്നത് ചൈനയെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
രോഗബാധ ഉയർന്നതോടെ ഷോപ്പിങ് മാളുകൾ, സൂപ്പർമാർക്കറ്റുകൾ, ഹോട്ടൽ, സിനിമ തിയറ്ററുകൾ, സബ്വേ സ്റ്റേഷൻ എന്നീ സ്ഥലങ്ങളിലെല്ലാം പ്രവേശിക്കുന്നതിന് കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നഗരം വിട്ട് പുറത്ത് പോകുന്നത് ഒഴിവാക്കണമെന്ന് ബീജിങ് നഗരവാസികളോട് സർക്കാർ അധികൃതർ പറഞ്ഞു. വിവാഹങ്ങൾ മാറ്റിവെക്കണമെന്നും മരണാനന്തര ചടങ്ങുകളിൽ കുറച്ച് ആളുകൾ മാത്രം പങ്കെടുത്താൽ മതിയെന്നും ഭരണകൂടം നിർദേശം. ബീജിങ്ങിലെ ഡാക്സിങ് എയർപോർട്ടിലെ 60 ശതമാനം വിമാന സർവീസുകളും റദ്ദാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

