ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി കോൺേക്ലവിന് തുടക്കം
text_fieldsബെയ്ജിങ്: ചൈനയിൽ ഭരണകക്ഷിയായ കമ്യൂണിസ്റ്റ് പാർട്ടി വാർഷിക കോൺേക്ലവിന് തുടക്കം. രാജ്യം നേരിടുന്ന പുതിയ പ്രതിസന്ധികൾ ചർച്ചചെയ്യുന്നതിന് പുറമെ 14ാം പഞ്ചവത്സര പദ്ധതി അവലോകനവുമാകും മുഖ്യ അജണ്ടകൾ. 19ാം കേന്ദ്ര കമ്മിറ്റി അഞ്ചാം പ്ലീനറി യോഗം അടച്ചിട്ട മുറിയിലാകും നടക്കുക.
204 സ്ഥിരം അംഗങ്ങളും 172 താത്കാലിക അംഗങ്ങളും അടങ്ങുന്ന സമിതി പാർട്ടിയുടെയും സർക്കാറിെൻറയും നയരേഖകൾ ചർച്ചചെയ്യും. മാവോ സേ തൂങ്ങിനു ശേഷം ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഏറ്റവും ശക്തനായ നേതാവായ ഷി ജിങ്പിങ് യോഗത്തിൽ പോളിറ്റ് ബ്യൂറോ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ചൈനീസ് പ്രസിഡൻറായി തുടരുന്നതിന് പുറമെ പാർട്ടി ജനറൽ സെക്രട്ടറി, സൈനിക മേധാവി എന്നീ പദവികളും ഷിയാണ് വഹിക്കുന്നത്.
ഒക്ടോബർ 29ന് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

