യുനൈറ്റഡ് നേഷൻസ്: ലോകത്തെ രക്ഷിക്കാനുള്ള പാരിസ് പരിസ്ഥിതി ഉടമ്പടിയോട് ചൈന പൂർണമായും പ്രതിജ്ഞാബദ്ധമാണെന്നും 2060ഒാടെ കാർബൺ ഡൈഓക്സൈഡ് പുറന്തള്ളൽ സമതുലിതമാക്കുമെന്നും പ്രസിഡൻറ് ഷി ജിൻ പിങ്.
2030നകം കാർബൺ പുറന്തള്ളൽ നിയന്ത്രിക്കാനുള് ശ്രമങ്ങളിലാണെന്നും െഎക്യരാഷ്ട്രസഭയുടെ 75ാം വാർഷിക പൊതുസഭയെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു. 2050ഒാടെ പാരിസ് ഉടമ്പടി ലക്ഷ്യംവെച്ചതിനുമപ്പുറം കാർബൺ ബഹിർഗമനം കുറക്കും. 2060ഒാടെ പൂർണമായും സമതുലിതമാക്കുമെന്നും ഷി ജിൻ പിങ് പറഞ്ഞു. കോവിഡാനന്തര കാലത്ത് ലോക സമ്പദ്വ്യവസ്ഥ ഹരിതപദ്ധതികളിലേക്കു മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോകത്ത് ഏറ്റവും കൂടുതൽ ഹരിതഗൃഹവാതകം പുറന്തള്ളുന്ന രാജ്യമാണ് ചൈന.