Begin typing your search above and press return to search.
exit_to_app
exit_to_app
തായ്​​വാനെ ചൊല്ലി വീണ്ടും പൊട്ടിത്തെറി; സ്വാത​ന്ത്ര്യം പ്രഖ്യാപിച്ചാൽ യുദ്ധമെന്ന്​ ചൈന
cancel
Homechevron_rightNewschevron_rightWorldchevron_right'തായ്​​വാനെ ചൊല്ലി...

'തായ്​​വാനെ ചൊല്ലി വീണ്ടും പൊട്ടിത്തെറി'; സ്വാത​ന്ത്ര്യം പ്രഖ്യാപിച്ചാൽ യുദ്ധമെന്ന്​ ചൈന

text_fields
bookmark_border


ബെയ്​ജിങ്​: ഏറെയായി ചൈനയിൽനിന്ന്​ സ്വാ​തന്ത്ര്യം പൂർണമാക്കാനുള്ള തായ്​വാ​െൻറ പുതിയ നീക്കങ്ങളെയും അടിച്ചൊതുക്കാനൊരുങ്ങി ബെയ്​ജിങ്​. സ്വാതന്ത്ര്യത്തിന്​ തായ്​വാ​െൻറ ശ്രമങ്ങൾക്ക്​ പുതുതായി അധികാരമേറ്റ യു.എസ്​ പ്രസിഡൻറ്​ ജോ ബൈഡൻ പിന്തുണ പ്രഖ്യാപിച്ചതിനു പിറകെയാണ്​ ഇനിയും ശ്രമം തുടർന്നാൽ യുദ്ധമാകും വരികയെന്ന്​ ചൈന ഭീഷണി മുഴക്കിയത്​.

ദ്വീപിനു സമീപം കഴിഞ്ഞ ദിവസങ്ങളിൽ ചൈന യുദ്ധ വിമാനങ്ങൾ പറത്തിയിരുന്നു. സൈനിക നീക്കം തകൃതിയാക്കുകയും ചെയ്​തിട്ടുണ്ട്​. എന്നാൽ, ചൈനീസ്​ മുന്നറിയിപ്പ്​ നിർഭാഗ്യകരമാണെന്ന്​ യു.എസ്​ പറഞ്ഞു.

സ്വതന്ത്ര റിപ്പബ്ലിക്കായി സ്വയം കരുതുന്ന തായ്​വാൻ തങ്ങളുടെതാണെന്നാണ്​ ചൈനയുടെ വാദം. സ്വാതന്ത്ര്യത്തിനായി രംഗത്തുള്ള ശക്​തികൾ തീകൊണ്ട്​ ചൊറിയുകയാണെന്ന്​ ചൈനീസ്​ വിദേശകാര്യ മന്ത്രാലയം വക്​താവ്​ വു ഖിയാൻ വ്യക്​തമാക്കുന്നു.

1949ൽ ചൈനീസ്​ ആഭ്യന്തര യുദ്ധത്തിനു ശേഷം ഇരു രാജ്യങ്ങളും വ്യത്യസ്​ത ഭരണാധികാരികൾക്ക്​ കീഴിലാണ്​. തായ്​വാ​െൻറ രാജ്യാന്തര ബന്ധങ്ങൾക്ക്​ തടയിടാൻ ഏറെയായി ചൈന മുന്നിലുണ്ട്​. ഇതി​െൻറ തുടർച്ചയായാണ്​ അധികാരം പ്രയോഗിച്ച്​ ദ്വീപിനെ തങ്ങളുടെതാക്കാൻ ചൈനയുടെ ഒടുവിലെ ചരടുവലികൾ.

തായ്​വാനെ ആഗോളവ്യാപകമായി മിക്ക രാജ്യങ്ങളും സ്വതന്ത്ര രാജ്യമായി അംഗീകരിച്ചിട്ടില്ല. പിന്തുണയുമായി മുന്നിലുണ്ടെങ്കിലും യു.എസും ഔദ്യോഗിക ബന്ധം സ്​ഥാപിച്ചിട്ടില്ല.

Show Full Article
TAGS:taiwan china independence war 
News Summary - China warns Taiwan independence 'means war' as US pledges support
Next Story