ബെയ്ജിങ്: ഹോേങ്കാങ് ജനാധിപത്യ വാദികൾക്ക് നൊബേൽ സമാധാന സമ്മാനം നൽകിയാൽ പ്രതികരണം രൂക്ഷമായിരിക്കുമെന്ന് നോർവേയെ ഭീഷണിപ്പെടുത്തി ചൈന. 15 വർഷത്തിനിടെ ആദ്യമായി നോർവേ സന്ദർശിച്ച ചൈനീസ് വിദേശകാര്യമന്ത്രിയായ വാങ് യി ആണ് നൊബേൽ സമ്മാനം ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ് നൽകിയത്.
നേരത്തേ, ചൈനീസ് മനുഷ്യാവകാശ പ്രവർത്തകൻ ലിയു സിയാബോക്കും തിബത്തൻ ആത്മീയ നേതാവ് ദലൈലാമക്കും നൊബേൽ സമ്മാനം നൽകിയത് ചൈന- നോർവേ ബന്ധത്തെ ബാധിച്ചിരുന്നു. ചൈനയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാൻ നൊബേൽ സമാധാന സമ്മാനത്തെ ഉപയോഗിക്കുന്നത് പൂർണമായും എതിർക്കുന്നതായി വാങ്യി പറഞ്ഞു.