Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബഗ്രാം വ്യോമതാവളം...

ബഗ്രാം വ്യോമതാവളം കൈയടക്കാൻ ചൈനയുടെ ശ്രമം –നിക്കി ഹാലി

text_fields
bookmark_border
ബഗ്രാം വ്യോമതാവളം കൈയടക്കാൻ ചൈനയുടെ ശ്രമം –നിക്കി ഹാലി
cancel

വാഷിങ്​ടൺ: അഫ്​ഗാനിലെ ബഗ്രാം വ്യോമതാവളം കൈയടക്കാനും പാകിസ്​താനെ ഇന്ത്യക്കെതിരാക്കാനും ശക്തമായ ശ്രമം നടത്തുകയാണ്​ ചൈനയെന്ന്​ യു.എസ്​ മുൻ നയതന്ത്ര പ്രതിനിധി നിക്കി ഹാലി. അഫ്​ഗാനിൽ നിന്നുള്ള ധിറുതിപിടിച്ച​ സൈനിക പിന്മാറ്റത്തോടെ അമേരിക്കൻ പ്രസിഡൻറ്​ ജോ ബൈഡനിൽ സഖ്യകക്ഷികൾക്കും അമേരിക്കൻ ജനതക്കും​ വിശ്വാസം നഷ്​ടപ്പെട്ടുവെന്നും ട്രംപ്​ ഭരണകാലത്ത്​ ഐക്യരാഷ്​ട്രസഭയിലെ യു.എസി​െൻറ അംബാസഡറായിരുന്ന നിക്കി ഹാലി ചൂണ്ടിക്കാട്ടി.

യു.എസിനു മുന്നിൽ വെല്ലുവിളികൾ ഏറെയാണ്​. അഫ്​ഗാനികൾ സുരക്ഷിതരാണോയെന്ന്​ ഉറപ്പുവരുത്താൻ യു.എസിനു ബാധ്യതയുണ്ട്​. ചൈനയെ യു.എസ്​ സൂക്ഷ്​മമായി നിരീക്ഷിക്കണം. സഖ്യകക്ഷികളുമായുള്ള ബന്ധം ബൈഡൻ കൂടുതൽ ശക്​തിപ്പെടുത്തണം. സൈന്യത്തെ ആധുനികവത്​കരിക്കണം. സൈബർ ആക്രമണങ്ങൾക്കും ഭീകരാക്രമണങ്ങൾക്കും​ അതേരീതിയിൽ തിരിച്ചടി നൽകണമെന്നും നിക്കി ആവശ്യപ്പെട്ടു.

അടിക്കടി റഷ്യ സൈബർ ആക്രമണം നടത്തിയിട്ടും അമേരിക്ക ഒന്നു തിരിച്ചടിക്കുകപോലും ചെയ്​തി​െല്ലന്നും അവർ കുറ്റപ്പെടുത്തി. കോടിക്കണക്കിന്​ ഡോളറുകൾ വിലയുള്ള ആയുധങ്ങളടക്കം ഉപേക്ഷിച്ചാണ്​ അമേരിക്കൻ സൈനികർ അഫ്​ഗാൻ വിട്ടത്​. അവരുടെ പിന്മാറ്റത്തിനു പിന്നാലെ തെരുവുകളിൽ താലിബാൻ സായുധസംഘത്തി​െൻറ ആഹ്ലാദപ്രകടനവും എല്ലാവരും കണ്ടു. ഇതുപോലൊരു ദുരവസ്​ഥ നമുക്കുണ്ടായിട്ടില്ല. ലോകം വലിയ അപകടം നിറഞ്ഞതാണ്​. അഫ്​ഗാനിൽനിന്ന്​ അമേരിക്കൻ സൈന്യം പിൻവാങ്ങിയതോടെ യുദ്ധം അവസാനിക്കാൻ പോകുന്നില്ലെന്നും നിക്കി അഭിപ്രായപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nikki Haley
News Summary - China trying to take over Bagram air force base, use Pakistan against India: Nikki Haley
Next Story