ആറ് പേർക്ക് കോവിഡ്; നഗരത്തിലെ മുഴുവൻ ജനങ്ങളേയും പരിശോധിക്കാൻ ചൈന
text_fieldsബീജിങ്: തുറമുഖ നഗരമായ ക്വിൻഡാവോയിലെ 90 ലക്ഷം പേർക്ക് അഞ്ച് ദിവസത്തിനുള്ളിൽ കോവിഡ് പരിശോധന നടത്താനൊരുങ്ങി ചൈന. നഗരത്തിൽ ആറ് പേർക്ക് രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി. മാസങ്ങൾക്ക് ശേഷമാണ് ചൈന ഇത്രയധികം ആളുകൾക്ക് കോവിഡ് പരിശോധന നടത്തുന്നത്.
ഞായറാഴ്ചയാണ് ക്വിൻഡാവോയിൽ ആറ് പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. ഉടൻ തന്നെ വിവിധ ആശുപത്രികളിൽ പല രോഗങ്ങൾക്ക് ചികിൽസയിലുള്ള മുഴുവൻ പേരെയും കോവിഡ് പരിശോധനക്ക് വിധേയമാക്കിയെന്ന് ഹെൽത്ത് കമീഷണർ അറിയിച്ചു.
അഞ്ച് ജില്ലകളിൽ മൂന്ന് ദിവസം കൊണ്ട് കോവിഡ് പരിശോധന നടത്തും. അഞ്ച് ദിവസത്തിനുള്ളിൽ നഗരത്തിലെ എല്ലാവരേയും പരിശോധനക്ക് വിധേയമാക്കുമെന്നും ചൈനീസ് അധികൃതർ അറിയിച്ചു. ജൂണിൽ ബീജിങ്ങിലും ചൈന സമാനരീതിയിൽ കോവിഡ് പരിശോധന നടത്തിയിരുന്നു. ഭക്ഷ്യമാർക്കറ്റിൽ നിന്ന് കോവിഡ് പടർന്നുവെന്ന സംശയത്തെ തുടർന്നായിരുന്നു കോവിഡ് പരിശോധന നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

