Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബ്രഹ്മപുത്ര നദിയിൽ...

ബ്രഹ്മപുത്ര നദിയിൽ ജലവൈദ്യുത നിലയം നിർമിക്കാനൊരുങ്ങി ചൈന

text_fields
bookmark_border
ബ്രഹ്മപുത്ര നദിയിൽ ജലവൈദ്യുത നിലയം നിർമിക്കാനൊരുങ്ങി ചൈന
cancel
camera_alt

Representative Image 

ബെയ്​ജിങ്​: തിബറ്റിലെ ബ്രഹ്​മപുത്ര നദിയിൽ ജലവൈദ്യുത നിലയം നിർമിക്കാനൊരുങ്ങി ചൈന. 14ാം പഞ്ചവത്സര പദ്ധതി വഴ​ി അടുത്ത വർഷത്തോടെ പദ്ധതി ആരംഭിക്കാനാണ്​ ഉദ്ദേശമെന്ന്​ ചൈനീസ്​ കമ്പനി തലവനെ ഉദ്ധരിച്ച്​ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു.

ബ്രഹ്​മപുത്ര നദിയിൽ ചൈന ജലവൈദ്യുത പദ്ധതി നിർമിക്കുമെന്നും ജലസ്രോതസുകൾ ഉപയോഗപ്പെടുത്തുമെന്നും ആഭ്യന്തര സുരക്ഷ നിലനിർത്താൻ പദ്ധതിക്ക്​ കഴ​ിയുമെന്നും ചൈനയിലെ പവർ കൺസ്​ട്രക്ഷൻ കോർപറേഷൻ ചെയർമാൻ യാൻ സിയോങ്​ പറഞ്ഞതായി ഗ്ലോബൽ ടൈംസ്​ റിപ്പോർട്ട്​ ചെയ്​തു.

അടുത്തവർഷം ആദ്യം നാഷനൽ പീപ്പിൾസ്​ കോൺഗ്രസ്​ ഔദ്യോഗികമായി അംഗീകരിച്ചതിന്​ ശേഷമാകും പദ്ധതിയുടെ വിശദാംശങ്ങൾ പുറത്തുവിടുക.

ബ്രഹ്​മപുത്ര നദിയുടെ തീരത്ത്​ മെഡോങ്ങിൽ ജല വൈദ്യുത നിലയം നിർമിക്കാനാണ്​ തീരുമാനം. അരുണാചൽ പ്രദേശിനോട്​ ചേർന്നുകിടക്കുന്ന പ്രദേശമാണ്​ മെഡോങ്​. ഇതോടെ ചൈനയുടെ പുതിയ നീക്കം ഇന്ത്യ- ബംഗ്ലാദേശ്​ രാജ്യങ്ങളുടെ ആശങ്ക ഉയർത്തും.

ബ്രഹ്​മപുത്ര നദിയിൽ ചൈന ഇതിനോടകം തന്നെ ചെറിയ അണക്കെട്ടുകൾ നിർമിച്ചിട്ടുണ്ട്​. മധ്യചൈനയിലെ മൂന്ന പ്രശസ്​ത അണക്കെട്ടുകളേക്കാൾ മൂന്നിരട്ടി വൈദ്യുത നിർമാണ ശേഷിയുള്ള അണക്കെട്ട്​ നിർമിക്കാനാണ്​ ചൈനയുടെ ഒരുക്കം. ചൈനയുടെ ആഭ്യന്തര സുരക്ഷ കൂടി ലക്ഷ്യം വെച്ചാകും അണക്കെട്ട്​ നിർമാണം.

ഭരണ കക്ഷിയായ കമ്യൂണിസ്​റ്റ്​ പാർട്ടി ഓഫ്​ ചൈനയുടെ യൂത്ത്​ ലീഗി​െൻറ സാമൂഹിക മാധ്യമ പ്ലാറ്റ്​ഫോമിൽ കഴിഞ്ഞ ആഴ്​ച അണക്കെട്ട്​ നിർമാണത്തെക്കുറിച്ച്​ പ്രാഥമിക വിവരങ്ങൾ പുറത്തുവിട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChinaDamTibetBrahmaputra River
News Summary - China To Build Major Dam On Brahmaputra River
Next Story