Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightആണവ ​ശേഷിയുള്ള ഹൈപർ...

ആണവ ​ശേഷിയുള്ള ഹൈപർ സോണിക്​ മിസൈൽ പരീക്ഷിച്ച്​ ചൈന

text_fields
bookmark_border
ആണവ ​ശേഷിയുള്ള ഹൈപർ സോണിക്​ മിസൈൽ പരീക്ഷിച്ച്​ ചൈന
cancel

ബെയ്​ജിങ്​: ആണവശേഷിയുള്ള ഹൈപർ സോണിക്​ മിസൈൽ പരീക്ഷിച്ച്​ ചൈന. കഴിഞ്ഞ ആഗസ്​റ്റിൽ ചൈന മിസൈൽ പരീക്ഷണം നടത്തിയതായി അന്താരാഷ്​ട്ര മാധ്യമങ്ങളാണ്​ റിപ്പോർട്ട്​ ചെയ്​തത്​.

ഇക്കാര്യം യു.എസ്​ ഇൻറലിജൻസ്​ വൃത്തങ്ങൾ അറിഞ്ഞെങ്കിലും കൂടുതൽ വിവരങ്ങൾ ലഭിച്ചില്ലെന്നും റിപ്പോർട്ടിലുണ്ട്​. ചൈനീസ്​ സൈന്യം ഹൈപർ സോണിക്​ മിസൈൽ അടങ്ങുന്ന റോക്കറ്റ്​ വിക്ഷേപിച്ചുവെന്നും ലക്ഷ്യസ്​ഥാനത്തെത്തും മു​േമ്പ കടലിൽ പതിച്ചെന്നുമാണ്​ ലഭ്യമായ വിവരം.

മിസൈൽ ലക്ഷ്യം കണ്ടില്ലെങ്കിലും ചൈനയുടെ നീക്കം യു.എസിനെ അമ്പരപ്പിച്ചിട്ടുണ്ട്​. ശബ്​ദത്തേക്കാൾ അഞ്ചിരട്ടിയാണ്​ ഹൈപർ സോണിക്​ മിസൈലുകളുടെ വേഗം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hypersonic missileChina
News Summary - China tests new space capability with hypersonic missile
Next Story