പാകിസ്താനിലെ കോൺസുലാർ ഓഫിസ് ചൈന താൽകാലികമായി അടച്ചു
text_fieldsബെയ്ജിങ്: പാകിസ്താനിലെ കോൺസുലാർ ഓഫിസ് ചൈന താൽകാലികമായി അടച്ചു. സാങ്കേതിക കാരണങ്ങളാണ് കോൺസുലാർ ഓഫിസ് അടക്കുന്നത് കാരണമായി പറഞ്ഞിരിക്കുന്നത്. സാങ്കേതിക കാരണത്താൽ ഫെബ്രുവരി 13മുതൽ ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ ചൈനീസ് എംബസി താൽകാലികമായി അടക്കുകയാണെന്നാണ് ചൈന വെബ്സൈറ്റിലൂടെ അറിയിച്ചത്.
പാക് താലിബാൻ സംഘവുമായുള്ള വെടിനിർത്തൽ കരാർ പരാജയപ്പെട്ടതു മുതൽ പാകിസ്താനിൽ കഴിഞ്ഞ വർഷംമുതൽ ഭീകരാക്രമണങ്ങൾ വർധിക്കുകയാണ്. തുടർന്ന് പാകിസ്താനിൽ കഴിയുന്ന തങ്ങളുടെ പൗരൻമാർ ജാഗ്രത പുലർത്തണമെന്ന് കഴിഞ്ഞ ദിവസം ചൈന മുന്നറിയിപ്പ് നൽകിയിരുന്നു.
വിവിധ ഭീകരസഘങ്ങളിൽ പെട്ടവർ ചൈനീസ് പൗരൻമാർക്കു നേരെ അടുത്തിടെ ആക്രമണങ്ങൾ നടത്തിയിരുന്നു. കറാച്ചിയിൽ കഴിഞ്ഞ ഏപ്രിലിൽ വനിത ചാവേർ പൊട്ടിത്തെറിച്ച് മൂന്നു ചൈനീസ് അധ്യാപകർ കൊല്ലപ്പെട്ടിരുന്നു. പാകിസ്‍താനുമായി ചൈന തുടരുന്ന സാമ്പത്തിക പങ്കാളിത്തമാണ് എതിർപ്പിന് കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

