Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തീരുവയെ ആയുധമാക്കുന്നത് നിർത്തണമെന്ന് യു.എസിനോട് ചൈന

text_fields
bookmark_border
തീരുവയെ ആയുധമാക്കുന്നത് നിർത്തണമെന്ന് യു.എസിനോട് ചൈന
cancel

ബീജിങ്: തീരുവ ആയുധമാക്കുന്നത് യു.എസ് നിർത്തണമെന്ന് ചൈന. ചൈനീസ് വാർത്ത ഏജൻസിയാണ് ഇക്കാര്യത്തിലെ സർക്കാറിന്റെ നിലപാട് അറിയിച്ചത്. തീരുവയെ ചൈനീസ് സമ്പദ്‍വ്യവസ്ഥയേയും വ്യാപാരത്തേയും തകർക്കാനുള്ള ആയുധമാക്കി ഉപയോഗിക്കരുതെന്നും ചൈന ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് ഗുവോ ജിയാക്കുൻ ഇക്കാര്യത്തിൽ പ്രതികരിച്ചിരുന്നു. തീരുവയുണ്ടാക്കുന്ന പ്രശ്നങ്ങളെ കുറിച്ച് വിപണി സംസാരിക്കുമെന്നായിരുന്നു വിദേശകാര്യമന്ത്രാലയം വക്താവ് പറഞ്ഞിരുന്നു. യു.എസ് വിപണിയെ തകർച്ചയുടെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിരുന്നു.

അ​മേ​രി​ക്ക പ്ര​ഖ്യാ​പി​ച്ച പ​ക​ര​ച്ചു​ങ്ക​ത്തി​ന് തി​രി​ച്ച​ടി​യു​മാ​യി ചൈ​ന രംഗത്തെത്തിയിരുന്നു. അ​ടു​ത്ത വ്യാ​ഴാ​ഴ്ച മു​ത​ൽ അ​മേ​രി​ക്ക​ൻ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് 34 ശ​ത​മാ​നം അ​ധി​ക തീ​രു​വ ചു​മ​ത്താ​നാ​ണ് ചൈ​ന​യു​ടെ തീ​രു​മാ​നം. ക​ഴി​ഞ്ഞ ദി​വ​സം ചൈ​ന​ക്കെ​തി​രെ ട്രം​പ് പ്ര​ഖ്യാ​പി​ച്ച തീ​രു​വ​യു​ടെ അ​തേ തോ​തി​ലാ​ണ് തി​രി​ച്ച​ടി.

അ​മേ​രി​ക്ക​ൻ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് ചൈ​ന 67 ശ​ത​മാ​നം തീ​രു​വ ചു​മ​ത്തു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ട്രം​പ് 34 ശ​ത​മാ​നം പ​ക​ര​ച്ചു​ങ്കം പ്ര​ഖ്യാ​പി​ച്ച​ത്. ക​ഴി​ഞ്ഞ മാ​സം ചു​മ​ത്തി​യ 20 ശ​ത​മാ​നം കൂ​ടി​യാ​കു​മ്പോ​ൾ തീ​രു​വ 54 ശ​ത​മാ​ന​മാ​യി.

ഇ​ല​ക്ട്രോ​ണി​ക്സ് നി​ർ​മാ​ണ രം​ഗ​ത്ത് അ​നി​വാ​ര്യ​മാ​യ ഏ​ഴ് അ​പൂ​ർ​വ ധാ​തു​ക്ക​ളു​ടെ ക​യ​റ്റു​മ​തി​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്താ​നും ചൈ​ന തീ​രു​മാ​നി​ച്ചു. ചൈ​ന​യു​ടെ ദേ​ശീ​യ സു​ര​ക്ഷ​ക്കും താ​ൽ​പ​ര്യ​ങ്ങ​ൾ​ക്കും വെ​ല്ലു​വി​ളി​യെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി 16 അ​മേ​രി​ക്ക​ൻ സ്ഥാ​പ​ന​ങ്ങ​ളെ ക​യ​റ്റു​മ​തി നി​യ​ന്ത്ര​ണ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - China tells US to stop weaponizing tariffs
Next Story