Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightതാലിബാനുമായി ചർച്ച...

താലിബാനുമായി ചർച്ച നടത്തി ചൈന; സൗഹാർദപരമായ ബന്ധം കാത്തുസൂക്ഷിക്കുമെന്ന്​ പ്രഖ്യാപനം

text_fields
bookmark_border
താലിബാനുമായി ചർച്ച നടത്തി ചൈന; സൗഹാർദപരമായ ബന്ധം കാത്തുസൂക്ഷിക്കുമെന്ന്​ പ്രഖ്യാപനം
cancel

കാബൂൾ: താലിബാൻ രാഷ്​ട്രീയനേതാവ്​ അബ്​ദുൽ സലാം ഹനഫിയും ചൈനീസ്​ അംബാസിഡർ വാങ്​ യുവും തമ്മിൽ കാബൂളിൽ ചർച്ച നടത്തി. അഫ്​ഗാൻ ഭരണം പിടിച്ചെടുത്തതിന്​ ശേഷം താലിബാനുമായി ഇതാദ്യമായാണ്​ ചൈന ചർച്ച നടത്തുന്നത്​. ചൈനീസ്​ വക്​താവ്​ വാങ്​ വെൻബിനാണ്​ ഇക്കാര്യം അറിയിച്ചത്​. എന്നാൽ, ചർച്ച സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം തയാറായില്ല.

സ്വന്തം ഭാവി തെരഞ്ഞെടുക്കാനുള്ള അഫ്​ഗാനിസ്​താന്‍റെ സ്വതന്ത്ര്യമായ തീരുമാനത്തെ അംഗീകരിക്കുന്നു. അഫ്​ഗാനുമായി ഇനിയും സൗഹാർദപരമായ ബന്ധം സൂക്ഷിക്കാൻ തയാറാണ്​. അഫ്​ഗാന്‍റെ പുനർനിർമ്മാണത്തിലും സമാധാനം പുനഃസ്ഥാപിക്കുന്നതിലും നിർണായക പങ്കുവഹിക്കാൻ കഴിയുമെന്നാണ്​ പ്രതീക്ഷയെന്നും ചൈന വ്യക്​തമാക്കി.

ചൈനക്കൊപ്പം പാകിസ്​താൻ, റഷ്യ തുടങ്ങിയ രാജ്യങ്ങൾ മാത്രമാണ് നിലവിൽ അഫ്​ഗാനിസ്​താനിൽ എംബസിയുടെ പ്രവർത്തനങ്ങൾ തുടരാൻ തീരുമാനിച്ചത്​. ഇന്ത്യയും യു.എസും എംബസികളുടെ പ്രവർത്തനം താൽക്കാലികമായി ഒഴിവാക്കിയിരുന്നു. ആഗസ്റ്റ്​ 15ന്​ താലിബാൻ അധികാരം പിടിച്ചതിനെ തുടർന്നായിരുന്നു രാജ്യങ്ങളുടെ അഫ്​ഗാനിൽ നിന്നുള്ള പിന്മാറ്റം. അതേസമയം, താലിബാന്​ മുന്നറിയിപ്പുമായി ഇന്ത്യയുടെ സംയുക്​ത സൈനിക മേധാവി ബിപിൻ റാവത്ത്​ രംഗത്തെത്തി. താലിബാന്‍റെ ഭാഗത്ത്​ നിന്നും തീവ്രവാദത്തെ പ്രോൽസാഹിപ്പിക്കുന്ന പ്രവർത്തനങ്ങളുണ്ടായാൽ അതേനാണയത്തിൽ തിരിച്ചടി നൽകുമെന്ന്​ ബിപിൻ റാവത്ത് പറഞ്ഞു​. ഇന്ത്യയിലെ തീവ്രവാദ പ്രവർത്തനങ്ങളെ പ്രതിരോധിക്കുന്നതിന്​ സൈന്യം പ്രയോഗിക്കുന്ന അതേരീതികൾ തന്നെയാവും താലിബാനെതിരെയും നടപ്പിലാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TalibanChinaAfganistan
News Summary - China, Taliban hold their first dialogue in Kabul
Next Story