Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightതായ്‍വാൻ സംഘർഷം:...

തായ്‍വാൻ സംഘർഷം: വഴിമുടങ്ങി ചരക്കുകടത്ത്

text_fields
bookmark_border
തായ്‍വാൻ സംഘർഷം: വഴിമുടങ്ങി ചരക്കുകടത്ത്
cancel

താ​യ് പേ​യ്: യു.​എ​സ് പ്ര​തി​നി​ധി സ​ഭ സ്പീ​ക്ക​ർ നാ​ൻ​സി പെ​ലോ​സി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​നു പി​റ​കെ താ​യ്‍വാ​ൻ ജ​ലാ​തി​ർ​ത്തി​യി​ൽ ചൈ​ന തു​ട​ങ്ങി​യ സൈ​നി​കാ​ഭ്യാ​സം വ​ഴി​മു​ട​ക്കി​യ​ത് ആ​ഗോ​ള ച​ര​ക്കു​ക​പ്പ​ലു​ക​ൾ​ക്ക്. ലോ​ക​ത്തെ ഏ​റ്റ​വും തി​ര​ക്കു​പി​ടി​ച്ച ക​പ്പ​ൽ​പാ​ത​ക​ളി​ലൊ​ന്നി​ലാ​ണ് ചൈ​ന​യു​ടെ യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ ആ​യു​ധ പ​രി​ശീ​ല​ന​വു​മാ​യി എ​ത്തി​യ​ത്. ഇ​തോ​ടെ താ​യ്‍വാ​നി​ൽ നി​ന്നു​ള്ള സെ​മി​ക​ണ്ട​ക്ട​റു​ക​ളു​ടെ​യും ഇ​ല​ക്ട്രോ​ണി​ക് ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ​യും ക​ട​ത്ത് മു​ട​ങ്ങി. താ​യ്‍വാ​നു ചു​റ്റും ആ​റു മേ​ഖ​ല​ക​ളി​ലാ​ണ് ചൈ​ന​യു​ടെ ആ​യു​ധ പ​രീ​ക്ഷ​ണം. വി​ദേ​ശ ക​പ്പ​ലു​ക​ൾ ഈ ​മേ​ഖ​ല​യി​ൽ പ്ര​വേ​ശി​ക്ക​രു​തെ​ന്ന് ചൈ​ന മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. താ​യ്‍വാ​നി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട തു​റ​മു​ഖ​ങ്ങ​ളി​ലേ​റെ​യും ഇ​വി​ട​ങ്ങ​ളി​ലാ​ണ്. ചൈ​ന, താ​യ്‍വാ​ൻ എ​ന്നി​വ​ക്കു പു​റ​മെ ദ​ക്ഷി​ണ കൊ​റി​യ, ജ​പ്പാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ൾ​ക്കും സു​പ്ര​ധാ​ന​മാ​യ ക​പ്പ​ൽ​പാ​ത​യും ഇ​തു​വ​ഴി​യാ​ണ്. 18 ഓ​ളം രാ​ജ്യാ​ന്ത​ര റൂ​ട്ടു​ക​ളെ ബാ​ധി​ക്കു​ന്ന​താ​ണ് ചൈ​ന​യു​ടെ ന​ട​പ​ടി​യെ​ന്ന് സ്കൈ ​ന്യൂ​സ് റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു. ഇ​തു​വ​ഴി പോ​കേ​ണ്ട നി​ര​വ​ധി ക​പ്പ​ലു​ക​ൾ വ​ഴി​മാ​റി​യാ​ണ് പോ​കു​ന്ന​ത്. ചൈ​ന​യി​ലെ ഏ​റ്റ​വും തി​ര​ക്കു​പി​ടി​ച്ച ഷാ​ങ്ഹാ​യ് തു​റ​മു​ഖ​ത്തെ​യും വി​ല​ക്ക് ബാ​ധി​ക്കും.

സ​മാ​ന​മാ​യി, യു​ദ്ധ​വി​മാ​ന​ങ്ങ​ൾ പ്ര​ദേ​ശ​ത്ത് വ​ട്ട​മി​ട്ടു​നി​ൽ​ക്കു​ന്ന​ത് യാ​ത്ര വി​മാ​ന സ​ർ​വി​സു​ക​ളെ​യും ബാ​ധി​ച്ചു. ര​ണ്ടു ദി​വ​സ​ത്തി​നി​ടെ ചൈ​ന​യി​ലെ ഫ്യൂ​ജി​യാ​ൻ പ്ര​വി​ശ്യ​യി​ൽ​നി​ന്നു മാ​ത്രം 400 ലേ​റെ വി​മാ​ന​ങ്ങ​ൾ യാ​ത്ര റ​ദ്ദാ​ക്കി.

യു.എസ് ഉദ്യോഗസ്ഥരുടെ തായ്‍വാൻ സന്ദർശനം ചൈനക്ക് തടയാനാവില്ലെന്ന് പെലോസി

ടോ​ക്യോ: യു.​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ താ​യ്‍വാ​ൻ സ​ന്ദ​ർ​ശി​ക്കു​ന്ന​ത് വി​ല​ക്കാ​ൻ ചൈ​ന​ക്കാ​കി​ല്ലെ​ന്ന് യു.​എ​സ് പ്ര​തി​നി​ധി​സ​ഭ സ്പീ​ക്ക​ർ നാ​ൻ​സി പെ​ലോ​സി. 'ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യി​ൽ ചേ​രു​ന്ന​തു​പോ​ലും വി​ല​ക്കി ​താ​യ്‍വാ​നെ ഒ​റ്റ​പ്പെ​ടു​ത്താ​നാ​ണ് ചൈ​ന​യു​ടെ ശ്ര​മം. എ​ന്നാ​ൽ, അ​മേ​രി​ക്ക​ൻ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യാ​ത്ര മു​ട​ക്കാ​നാ​വി​ല്ല''- ​പൊ​ലോ​സി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം താ​യ്‍വാ​ൻ സ​ന്ദ​ർ​ശി​ച്ച​തി​നു പി​റ​കെ പൊ​ലോ​സി​ക്കും കു​ടും​ബ​ത്തി​നും ചൈ​ന ഉ​പ​രോ​ധം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ചൈ​ന​യി​ൽ എ​ത്തു​ന്ന​തി​നാ​ണ് വി​ല​ക്ക്. കാ​ലാ​വ​സ്ഥ, സൈ​നി​ക ബ​ന്ധ​ങ്ങ​ൾ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ യു.​എ​സു​മാ​യി തു​ട​രു​ന്ന ച​ർ​ച്ച​ക​ളും അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണെ​ന്ന് ചൈ​ന വ്യ​ക്ത​മാ​ക്കി.

സ്വ​യം​ഭ​ര​ണം തു​ട​രു​ന്ന രാ​ജ്യ​ത്തെ വേ​ണ്ടി​വ​ന്നാ​ൽ ശ​ക്തി പ്ര​യോ​ഗി​ച്ച് ത​ങ്ങ​ളു​ടെ ഭാ​ഗ​മാ​ക്കു​മെ​ന്നാ​ണ് ചൈ​ന​യു​ടെ ഭീ​ഷ​ണി.

ചൈന മിസൈൽ തൊടുത്തത് ജപ്പാൻ ദ്വീപിനരികെ

ടോ​ക്യോ: ക​ഴി​ഞ്ഞ ദി​വ​സം ചൈ​ന ന​ട​ത്തി​യ മി​സൈ​ൽ പ​രീ​ക്ഷ​ണ​ത്തി​ൽ അ​ഞ്ചെ​ണ്ണം പ​തി​ച്ച​ത് ജ​പ്പാ​ൻ ദ്വീ​പാ​യ ഒ​കി​നാ​വ​ക്കു സ​മീ​പം. ജ​പ്പാ​ൻ അ​ധി​കാ​ര​പ​രി​ധി​യി​ൽ വ​രു​ന്ന പ്ര​ത്യേ​ക സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ൽ മി​സൈ​ൽ വ​ർ​ഷി​ച്ച​ത് രാ​ജ്യം പു​തി​യ പ്ര​തി​രോ​ധ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​തി​നി​ടെ​യാ​ണെ​ന്ന​താ​ണ് ശ്ര​ദ്ധേ​യം. ചൈ​ന​യു​ടെ നീ​ക്കം മേ​ഖ​ല​യി​ലെ സ​മാ​ധാ​ന​ത്തി​നും സു​ര​ക്ഷ​ക്കും ഭീ​ഷ​ണി​യാ​ണെ​ന്ന് ജ​പ്പാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഫു​മി​യോ കി​ഷി​ദ പ​റ​ഞ്ഞു.

യൂറോപ്യൻ സ്ഥാനപതിമാരെ വിളിപ്പിച്ച് ചൈന

ബെ​യ്ജി​ങ്: താ​യ്‍വാ​നെ ഉ​പ​രോ​ധ വ​ല​യി​ലാ​ക്കി ന​ട​ത്തു​ന്ന സൈ​നി​കാ​ഭ്യാ​സ​ത്തെ യൂ​റോ​പ്യ​ൻ യൂ​നി​യ​നും ഏ​ഴു രാ​ഷ്ട്ര സ​ഖ്യ​വും വി​മ​ർ​ശി​ച്ച സം​ഭ​വ​ത്തി​ൽ യൂ​​റോ​പ്യ​ൻ ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ളെ വി​ളി​പ്പി​ച്ച് ചൈ​ന. ചൈ​ന​യു​ടെ ആ​ഭ്യ​ന്ത​ര വി​ഷ​യ​ങ്ങ​ളി​ൽ ഇ​ട​പെ​ടു​ക​യാ​ണെ​ന്ന് വി​ദേ​ശ​കാ​ര്യ ഉ​പ​മ​ന്ത്രി ഡെ​ങ് ലി ​കു​റ്റ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TaiwanChina TaiwanTaiwan turmoilglobal shipping
News Summary - China-Taiwan issue prompts detours, delays for global shipping
Next Story