Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകോവിഡ്​: യു.കെ...

കോവിഡ്​: യു.കെ വിമാനങ്ങൾ റദ്ദാക്കി ചൈന

text_fields
bookmark_border
കോവിഡ്​: യു.കെ വിമാനങ്ങൾ റദ്ദാക്കി ചൈന
cancel

ബെയ്​ജിങ്​: യു.കെയിൽ കൊറോണ വൈറസിന്‍റെ പുതിയ ജനിതകവകഭേദം കണ്ടെത്തിയതിനെ തുടർന്ന്​ ​ബ്രിട്ടനിൽ നിന്നും ബ്രിട്ടനിലേക്കുമുള്ള വിമാനങ്ങൾ റദ്ദാക്കി ചൈന. കോവിഡ്​ രാജ്യത്ത്​ നിയന്ത്രണവിധേയമാണെങ്കിലും മറ്റുള്ള രാജ്യങ്ങളിൽ നിന്നുള്ള വൈറസിന്‍റെ വരവിനെ കുറിച്ച്​ ചൈന ജാഗരൂകരാണ്​​. വിദേശകാര്യ വക്​താവ്​ വാങ്​ ബെൻബിനാണ്​ ഇക്കാര്യം അറിയിച്ചത്​.

പുതിയ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന്​ അയർലാൻഡ്​, ജർമ്മനി, നെതർലാൻഡ്​, ബെൽജിയം തുടങ്ങിയ രാജ്യങ്ങൾ യു.കെ വിമാനങ്ങൾ റദ്ദാക്കിയിരുന്നു. തുർക്കി, കാനഡ തുടങ്ങിയ രാജ്യങ്ങൾ യു.കെയിൽ നിന്നുള്ള വിമാനങ്ങൾക്ക്​ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

കോവിഡ്​ രൂക്ഷമായി തുടരുന്ന രാജ്യങ്ങളിൽ നിന്നും ചൈനയിൽ എത്തണമെങ്കിൽ കർശന പരിശോധനകൾക്ക്​ വിധേയമാകണം. ബെൽജിയം, ഇന്ത്യ, ഫിലിപ്പീൻസ്​ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ്​ പരിശോധനകൾ. വിദേശ വിമാന കമ്പനികൾക്ക്​ ചൈനയിൽ സർവീസ്​ നടത്തുന്നതിനും നിയന്ത്രണങ്ങളുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19China
News Summary - China Suspends UK Flights Over Mutant Coronavirus Strain
Next Story