Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്: യു. എസിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി ചൈന

text_fields
bookmark_border
കോവിഡ്: യു. എസിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി ചൈന
cancel

വരും ദിവസങ്ങളിൽ അമേരിക്കയിൽ നിന്നുള്ള അറുപതിലധികം വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്താനൊരുങ്ങി ചൈന. ഷാങ്ഹായിലേക്കുള്ള 22 യു.എസ് പാസഞ്ചർ എയർലൈൻ ഫ്ലൈറ്റുകൾ ഉൾപ്പെടെ 60 വിമാനങ്ങൾക്കാണ് വിലക്ക്.

അമേരിക്കയിൽ നിന്നെത്തിയ യാത്രക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് തീരുമാനമെന്ന് ചൈനയുടെ വ്യോമയാന വിഭാഗം അറിയിച്ചു. 10 ഡെൽറ്റ എയർ ലൈൻസ് വിമാനങ്ങൾ, ആറ് യുനൈറ്റഡ് എയർലൈൻസ് വിമാനങ്ങൾ, ആറ് അമേരിക്കൻ എയർലൈൻസ് എന്നിവക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ചയും ജനുവരി 14നും ഡെട്രോയിറ്റിൽ നിന്നും ഷാങ്ഹായിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയതായി ഡെൽറ്റ അറിയിച്ചു. ഡെട്രോയിറ്റിൽ നിന്ന് ഷാങ്ഹായിലേക്കുള്ള രണ്ട് ഡെൽറ്റ ഫ്ലൈറ്റുകളും, സിയാറ്റിലിൽ നിന്ന് ഷാങ്ഹായിലേക്കുള്ള ആറ് ഡെൽറ്റ വിമാനങ്ങളും അടുത്ത ആഴ്ച മുതൽ റദ്ദാക്കുമെന്ന് സി. എ. എ. സി അറിയിച്ചു. ഇതോടെ ഡെൽറ്റ എയർലൈനി​ന്‍റെ പത്ത് വിമാനങ്ങളാണ് റദാക്കുക.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - china suspends some US flights
Next Story