Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവാക്​സിൻ പേറ്റൻറ്​...

വാക്​സിൻ പേറ്റൻറ്​ ഒഴിവാക്കാനുള്ള നീക്കത്തെ പിന്തുണച്ച്​ ചൈന

text_fields
bookmark_border
വാക്​സിൻ പേറ്റൻറ്​ ഒഴിവാക്കാനുള്ള നീക്കത്തെ പിന്തുണച്ച്​ ചൈന
cancel

ബീജിങ്​: വാക്​സിൻ പേറ്റൻറ്​ ഒഴിവാക്കാനുള്ള ഇന്ത്യയു​ടേയും ദക്ഷിണാഫ്രിക്കയുടേയും നീക്കത്തെ പിന്തുണച്ച്​ ചൈനയും. വാക്​സിൻ പേറ്റൻറ്​ ഒഴിവാക്കുന്നതിൽ ചൈനക്ക്​ കൃത്യമായ ബോധ്യമുണ്ട്​. പേറ്റൻറ്​ ഒഴിവാക്കണമെന്ന വികസ്വര രാജ്യങ്ങളുടെ ആവശ്യത്തെ പിന്തുണക്കുകയാണെന്ന്​ ചൈനീസ്​ വിദേശകാര്യമന്ത്രാലയം വക്​താവ്​ സാഹോ ലിജിൻ പറഞ്ഞു. ഇന്ത്യയുടേയും ദക്ഷിണാഫ്രിക്കയുടേയും പേര്​ നേരിട്ട്​ പരാമർശിക്കാതെയായിരുന്നു ചൈനയുടെ പ്രതികരണം.

ലോകത്തെ ഏറ്റവും വലിയ വികസ്വര രാജ്യമെന്ന നിലയിലും അന്താരാഷ്​ട സമൂഹത്തിലെ ഉത്തരവാദിത്തമുള്ള അംഗമെന്ന നിലയിലും മറ്റ്​ രാജ്യങ്ങൾക്ക്​ വേണ്ടി ചൈന പോരാടും. വികസ്വര രാജ്യങ്ങൾക്ക്​ നീതിപൂർവമായി വാക്​സിൻ ലഭിക്കാനുള്ള ഏതൊരു നീക്കത്തേയും ചൈന പിന്തുണക്കുമെന്നും സാഹോ ലിജിൻ പറഞ്ഞു.

നേരത്തെ യുറോപ്യൻ യുണിയനും യു.എസും വാക്​സിൻ പേറ്റൻറ്​ ഒഴിവാക്കാനുള്ള നീക്കത്തിന്​ പിന്തുണയറിയിച്ചിരുന്നു. രാജ്യങ്ങളോട്​ ഇക്കാര്യത്തിൽ എത്രയും പെ​ട്ടെന്ന്​ നിലപാട്​ വ്യക്​തമാക്കാൻ ലോക വ്യാപാരസംഘടന ആവശ്യപ്പെടുകയും ചെയ്​തിരുന്നു. അതേസമയം, കഴിഞ്ഞയാഴ്​ച​ ചൈനയുടെ കോവിഡ്​ വാക്​സിനായ സിനോഫാമിന്​ ലോകാരോഗ്യസംഘടന അനുമതി നൽകിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid vaccinecovid 19
News Summary - China Supports Vaccine Patent Waiver Plan Proposed By India, South Africa
Next Story