ഉയ്ഗൂർ മുസ്‍ലിംകൾക്കെതിരെ അപവാദ പ്രചരണം നടത്താൻ ചൈന വൻ തുക ചെലവഴിക്കുന്നതായി റിപ്പോർട്ട്
text_fieldsബെയ്ജിങ്: ചൈനയിലെ കമ്യൂണിസ്റ്റ് പാർട്ടി രാജ്യത്തെ ന്യൂനപക്ഷമായ ഉയ്ഗൂർ മുസ്‍ലിംകൾക്കെതിരെ അപവാദ പ്രാചരണം നടത്താൻ വൻ തുക ചെലവഴിക്കുന്നതായി റിപ്പോർട്ട്. 'ദി ഓസ്‌ട്രേലിയൻ ഫിനാൻഷ്യൽ റിവ്യൂ' ആണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. ഉയ്ഗൂർ ജനതക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നതിനെതിരെയുള്ള പ്രചാരണം സൃഷ്ടിക്കുന്നതിനും ആഗോള ശ്രമങ്ങളെ ചെറുക്കുന്നതിനുമായി ചൈനീസ് ഭരണകക്ഷി 620,000 യു.എസ് ഡോളർ വരെ ചെലവഴിക്കുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ഗവൺമെന്റിൽ നിന്ന് ധനസഹായം ലഭിച്ച കമ്പനികളിലൊന്നാണ് ചൈനീസ് വീഡിയോ പങ്കിടൽ ആപ്പ് ഡൗയിൻ എന്നും ആസ്‌ട്രേലിയ ആസ്ഥാനമായുള്ള പ്രസിദ്ധീകരണം വെളിപ്പെടുത്തി. സിൻജിയാങ് പ്രാദേശിക ഗവൺമെന്റ് ടെൻഡറുകളിൽ 2021 ജൂലൈയിൽ നേടിയ 306,000 യുവാൻ (64,000 യു.എസ് ഡോളർ) കരാർ ഉൾപ്പെടുന്നു. അതിന്റെ സ്ഥാപകൻ യുനൈറ്റഡ് ഫ്രണ്ട് വർക്ക് ഡിപ്പാർട്ട്‌മെന്റുമായി ബന്ധമുള്ള ഒന്നിലധികം ഓർഗനൈസേഷനുകളിൽ അംഗമാണ്. ഇത് പുറത്ത് സ്വാധീന പ്രവർത്തനങ്ങൾ നടത്തുന്ന ഒരു വിഭാഗമാണ്. വിവിധ പ്രവർത്തനങ്ങൾക്കിടയിൽ, സിൻജിയാങിനെക്കുറിച്ചുള്ള ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ലൈനുകൾ ഉയർത്താൻ ചെറു സിനിമകളും സാഹിത്യങ്ങളും സൃഷ്ടികാറുണ്ട്. 'സിൻജിയാങ് ഒരു നല്ല സ്ഥലമാണ്' എന്ന പേരിലുള്ള ഒരു പ്രോജക്‌ടിന് മാത്രം മൂന്ന് ദശലക്ഷം യുവാൻ ആണ് ചെലവഴിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

