Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightചൈ​ന​യി​ലെ ഷാ​ൻ​ക്​​സി ...

ചൈ​ന​യി​ലെ ഷാ​ൻ​ക്​​സി പ്ര​വി​ശ്യ​യി​ൽ ക​ന​ത്ത പ്ര​ള​യം; 17.6 ല​ക്ഷം​ പേ​ർ ഭ​വ​ന​ര​ഹി​ത​ർ

text_fields
bookmark_border
China Shanxi province floods
cancel
camera_alt

ഷാൻക്​സി ​പ്രവിശ്യയിൽ ​പ്രളയത്തിലകപ്പെട്ടവർക്ക്​​

ഭക്ഷ്യവസ്​തുക്കളുമായി പോകുന്ന രക്ഷാ പ്രവർത്തകർ

ബീ​ജി​ങ്​: വ​ട​ക്ക​ൻ ചൈ​ന​യി​ലെ ഷാ​ൻ​ക്​​സി പ്ര​വി​ശ്യ​യി​ൽ ക​ന​ത്ത പ്ര​ള​യം. 17.6 ല​ക്ഷം പേ​രെ പ്ര​ള​യം ബാ​ധി​ച്ച​താ​യി പ്ര​ാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ക​ഴി​ഞ്ഞ​യാ​ഴ്​​ച​യു​ണ്ടാ​യ ക​ന​ത്ത പേ​മാ​രി​യി​ൽ ഷാ​ൻ​ക്​​സി പ്ര​വി​ശ്യ​യി​ലെ 70ലേ​റെ ജി​ല്ല​ക​ളി​ൽ വീ​ടു​ക​ൾ ത​ക​രു​ക​യും മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​വു​ക​യും ചെ​യ്​​തു.

ക​ന​ത്ത മ​ഴ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ തി​രി​ച്ച​ടി​യാ​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​യ​ൽ പ്ര​വി​ശ്യ​യാ​യ ഹെ​ബെ​യി​ൽ പ്ര​ള​യ​ത്തെ തു​ട​ർ​ന്ന്​ നി​റ​ഞ്ഞു​ക​വി​ഞ്ഞ പു​ഴ​യി​ലേ​ക്ക്​ ബ​സ്​ മ​റി​ഞ്ഞ്​ മൂ​ന്നു​പേ​ർ മ​രി​ച്ചു. ബ​സി​ലു​ണ്ടാ​യി​രു​ന്ന 11 പേ​രെ കാ​ണാ​താ​യി. ഷാ​ൻ​ക്​​സി​യി​ലു​ള്ള ഒ​േ​ട്ട​റെ പൗ​രാ​ണി​ക സ്​​മാ​ര​ക​ങ്ങ​ൾ പ്ര​ള​യ​ത്തെ തു​ട​ർ​ന്ന്​ ത​ക​ർ​ച്ച​ഭീ​ഷ​ണി​യി​ലാ​ണ്. 1.20 ല​ക്ഷം പേ​രെ ഇ​തി​ന​കം മാ​റ്റി​പ്പാ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.

പ്ര​വി​ശ്യ​യി​ലൊ​ട്ടാ​കെ 17,000 വീ​ടു​ക​ൾ ത​ക​ർ​ന്ന​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മൂ​ന്നു​മാ​സം മു​മ്പ്​ ഹെ​ന​ൻ പ്ര​വി​ശ്യ​യി​ലു​ണ്ടാ​യ ക​ന​ത്ത പേ​മാ​രി​യി​ൽ 300ലേ​റെ പേ​ർ മ​രി​ച്ചി​രു​ന്നു. ഷാ​ൻ​ക്​​സി​​യി​ലെ പ്ര​ള​യം ഹെ​ന​നി​ലേ​ക്കാ​ൾ ദു​രി​തം വി​ത​ച്ചേ​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ്​ അ​ധി​കൃ​ത​ർ.

Show Full Article
TAGS:China flood 
News Summary - China Shanxi province floods
Next Story