ന്യൂഡൽഹി: ഭൂട്ടാൻ അതിർത്തിയിൽ ഗ്രാമം നിർമിച്ച് ചൈന. 2017ൽ ഇന്ത്യ -ചൈനീസ് സൈനികർ മുഖാമുഖം നിന്ന ദോക്ക്ലാമിന് സമീപമാണ് ചൈനയുടെ പ്രകോപനം. ഭൂട്ടാെൻറ രണ്ടു കിലോമീറ്റർ ഉൾപ്രദേശത്തേക്ക് ചൈനീസ് ഗ്രാമമായ പാങ്ഡ വ്യാപിച്ചുകിടക്കുന്നുണ്ട്.
ഭൂട്ടാനിൽ ചൈന ഗ്രാമം നിർമിച്ചതിെൻറ ചിത്രം സി.ജി.ടി.എൻ വാത്താ ചാനലിെൻറ സീനിയർ പ്രൊഡ്യൂസറായ ഷേൻ ഷിവേയ് ട്വീറ്റ് ചെയ്തു. ട്വീറ്റ് പിന്നീട് ഡിലീറ്റ് ചെയ്യുകയും ചെയ്തു.
ഇന്ത്യ -ഭൂട്ടാൻ -ചൈന എന്നീ രാജ്യങ്ങൾ അതിർത്തി പങ്കിടുന്ന പ്രദേശമാണ് ദോക്ക്ലാം. താരതമ്യേന കുറഞ്ഞ സൈനിക ശക്തിയുള്ള ഭൂട്ടാെൻറ അതിർത്തി സംരക്ഷണം ഇന്ത്യയുടെ ഉത്തരവാദിത്തമായി ഇതോടെ മാറും.