Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമ്യാൻമർ അഴിമതി...

മ്യാൻമർ അഴിമതി മാഫിയയിലെ 11 അംഗങ്ങളെ ചൈന തൂക്കിലേറ്റി

text_fields
bookmark_border
മ്യാൻമർ അഴിമതി മാഫിയയിലെ   11 അംഗങ്ങളെ ചൈന തൂക്കിലേറ്റി
cancel

മ്യാൻമറിന്റെ വടക്കുകിഴക്കൻ അതിർത്തിയിൽ അഴിമതിയിലേർപ്പെട്ട കുപ്രസിദ്ധ മാഫിയ കുടുംബത്തിലെ 11 അംഗങ്ങളെ ചൈന വധശിക്ഷക്ക് വിധേയരാക്കിയതായി റിപ്പോർട്ട്. കൊലപാതകം, നിയമവിരുദ്ധ തടങ്കൽ, വഞ്ചന, ചൂതാട്ട കേന്ദ്രങ്ങൾ നടത്തൽ തുടങ്ങിയ വിവിധ കുറ്റകൃത്യങ്ങൾക്ക് മിങ് കുടുംബാംഗങ്ങളെ സെപ്റ്റംബറിൽ ചൈനയിലെ സെജിയാങ് പ്രവിശ്യയിലെ ഒരു കോടതി ശിക്ഷിച്ചിരുന്നു.

ലൗക്കിങ് പട്ടണം ഭരിച്ചിരുന്ന നിരവധി വംശങ്ങളിൽ ഒന്നായിരുന്നു മിങ്സ്. ദരിദ്രമായ ഒരു കായൽ പട്ടണത്തെ കാസിനോകളുടെയും റെഡ് ലൈറ്റ് ഡിസ്ട്രിക്റ്റുകളുടെയും ഒരു തിളങ്ങുന്ന കേന്ദ്രമാക്കി അവർ മാറ്റി.

മ്യാൻമർ സൈന്യവുമായുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ ലൗക്കിംഗിന്റെ നിയന്ത്രണം ഏറ്റെടുത്ത വംശീയ മിലിഷ്യകൾ അവരെ കസ്റ്റഡിയിലെടുത്ത് ചൈനക്ക് കൈമാറിയതോടെ 2023ൽ അവരുടെ അഴിമതി സാമ്രാജ്യം തകർന്നു.

തട്ടിപ്പുകാരാകാൻ സാധ്യതയുള്ളവർക്ക് മുന്നറിയിപ്പാണ് ഈ വധശിക്ഷകൾ. എന്നാൽ, ഇത്തരം തട്ടിപ്പുകൾ ഇപ്പോൾ മ്യാൻമറിന്റെ തായ്‌ലൻഡ് അതിർത്തിയിലേക്കും ചൈനക്ക് വളരെ കുറഞ്ഞ സ്വാധീനമുള്ള കംബോഡിയയിലേക്കും ലാവോസിലേക്കും വ്യാപിച്ചിരിക്കുന്നു.

ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം, മ്യാൻമറിലും തെക്കുകിഴക്കൻ ഏഷ്യയിലെ മറ്റിടങ്ങളിലും ഓൺലൈൻ തട്ടിപ്പുകൾ നടത്തുന്നതിനായി ലക്ഷക്കണക്കിന് ആളുകളെ കടത്തിക്കൊണ്ടുപോയിട്ടുണ്ട്. അവരിൽ ആയിരക്കണക്കിന് ചൈനക്കാരുണ്ട്. ഇത്തരത്തിൽ കോടിക്കണക്കിന് ഡോളർ തട്ടിയെടുക്കപ്പെടുന്ന ഇരകളിൽ ഭൂരിഭാഗവും ചൈനക്കാരാണ്.

മ്യാൻമർ സൈന്യം തട്ടിപ്പ് ബിസിനസ്സ് തടയാൻ വിസമ്മതിച്ചതിനെ തുടർന്നാണ് ചൈനയുടെ ഇടപെടൽ. 2023 അവസാനത്തോടെ ഷാൻ സ്റ്റേറ്റിൽ ഒരു വംശീയ വിമത സഖ്യം നടത്തിയ ആക്രമണത്തെ ചൈന നിശബ്ദമായി പിന്തുണച്ചു. സഖ്യം സൈന്യത്തിൽ നിന്ന് അവരുടെ ഗണ്യമായ പ്രദേശം പിടിച്ചെടുക്കുകയും ഒരു പ്രധാന അതിർത്തി പട്ടണമായ ലൗക്കൈംഗ് കീഴടക്കുകയും ചെയ്തു.

മിങ് കുടുംബം ആരാണ്?

ചൈന വധശിക്ഷക്ക് വിധേയരാക്കിയ മ്യാൻമറിലെ അഴിമതി മേധാവികളാണ് മിങ് കുടുംബത്തിലെ പതിനൊന്ന് അംഗങ്ങൾ. എന്നാൽ, അവർ അവസാനത്തെ ആളുകളായിരിക്കില്ല. ബായ് കുടുംബത്തിലെ അഞ്ച് അംഗങ്ങൾക്ക് നവംബറിൽ വധശിക്ഷ വിധിച്ചിരുന്നു. വെയ്, ലിയു കുടുംബങ്ങളിൽ നിന്നുള്ള മറ്റ് രണ്ട് പ്രതികളുടെ വിചാരണ ഇതുവരെ അവസാനിച്ചിട്ടില്ല. ഇരകളുടെ കുടുംബങ്ങൾ ഉൾപ്പെടെ 160ലധികം ആളുകളെ കഴിഞ്ഞ വർഷം ശിക്ഷാ വിധി കേൾക്കാൻ അനുവദിച്ചിരുന്നെങ്കിലും മിങ് കുടുംബത്തിന്റെ വിചാരണ അടച്ചിട്ട വാതിലുകൾക്ക് പിന്നിലായിരുന്നു.

2015നും 2023നും ഇടയിൽ 10 ബില്യൺ യുവാനിൽ കൂടുതൽ വരുമാനം മിങ് മാഫിയയുടെ അഴിമതി പ്രവർത്തനങ്ങളും ചൂതാട്ട കേന്ദ്രങ്ങളും സമാഹരിച്ചതായി നവംബറിൽ അവരുടെ അപ്പീലുകൾ തള്ളിയ ചൈനയുടെ പരമോന്നത കോടതി പറഞ്ഞു. അവരുടെ കുറ്റകൃത്യങ്ങൾ 14 ചൈനീസ് പൗരന്മാരുടെ മരണത്തിനും മറ്റ് നിരവധി പേർക്ക് പരിക്കേൽപ്പിക്കുന്നതിനും കാരണമായതായി കോടതി പറഞ്ഞു.

മിങ് കുടുംബത്തിലെ മറ്റ് 20ലധികം പേർക്ക് സെപ്റ്റംബറിൽ അഞ്ച് വർഷം മുതൽ ജീവപര്യന്തം വരെ തടവ് ശിക്ഷ വിധിച്ചു. വംശത്തിലെ കുലപിതാവായ മിങ് സൂചാങ് 2023ൽ തടങ്കലിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മരണപ്പെട്ടതായി മ്യാൻമർ സൈന്യം അന്ന് പറഞ്ഞിരുന്നു.

2000കളുടെ തുടക്കത്തിൽ ലൗക്കൈങ്ങിൽ അധികാരത്തിലെത്തിയ ഒരുപിടി ഗോഡ്ഫാദർ-എസ്ക്യൂ കുടുംബങ്ങളിൽ മിങ്സും ഉൾപ്പെടുന്നു. 2021ലെ അട്ടിമറിക്കുശേഷം മ്യാൻമറിലെ സൈനിക ഗവൺമെന്റിന്റെ നേതാവായി മാറിയ മിൻ ഓങ് ഹ്ലെയ്ങ്ങ് പട്ടണത്തിലെ അന്നത്തെ യുദ്ധപ്രഭുവിനെ പുറത്താക്കിയതിന് ശേഷമായിരുന്നു ഇവരുടെ അധികാര വാഴ്ച.

കുടുംബനാഥനായ മിങ് സൂചാങ്, ലൗക്കൈങ്ങിന്റെ ഏറ്റവും കുപ്രസിദ്ധമായ അഴിമതി കേന്ദ്രങ്ങളിലൊന്നായ ‘ക്രൗച്ചിംഗ് ടൈഗർ വില്ല’ നടത്തിയിരുന്നു. ആദ്യമൊക്കെ ചൂതാട്ടവും വേശ്യാവൃത്തിയുമായിരുന്നു ഈ കുടുംബങ്ങളുടെ പ്രധാന വരുമാന സ്രോതസ്സുകൾ. എന്നാൽ, പിന്നീടവർ ഓൺലൈൻ തട്ടിപ്പ് ആരംഭിച്ചു. വിശാലമായ, നന്നായി സംരക്ഷിക്കപ്പെട്ട കോമ്പൗണ്ടുകളുടെ ചുവരുകൾക്കുള്ളിൽ അക്രമ സംസ്കാരം നിലനിന്നിരുന്നു. മോചിതരായ തൊഴിലാളികളിൽ നിന്ന് ശേഖരിച്ച സാക്ഷ്യപത്രങ്ങൾ പ്രകാരം, മർദനവും പീഡനവും പതിവായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mafiaChinaMyanmarcorruption
News Summary - China sentences 11 members of Myanmar corruption mafia to death
Next Story