Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ട്രംപിന്റെ 'ഡോൺറോ സിദ്ധാന്ത'ത്തിന് തിരിച്ചടി; ലാറ്റിനമേരിക്കയിൽ യു.എസ് ജനപ്രീതി കുത്തനെ ഇടിഞ്ഞു; ചൈന ഒന്നാമത്

text_fields
bookmark_border
China Overtakes US as More Positive Influence in Latin America: 2026 Latinobarometro Survey
cancel
camera_alt

ഷി ജിൻപിങ്, ഡൊണാൾഡ് ട്രംപ്


ബൊഗോട്ട: ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ അമേരിക്കയെക്കാൾ കൂടുതൽ ഗുണപരമായ ആഗോള സ്വാധീനം ചെലുത്തുന്നത് ചൈനയാണെന്ന് പ്രമുഖ അഭിപ്രായ സർവേ ഫലം. മേഖലയിലെ 17 രാജ്യങ്ങളിലായി നടത്തിയ 2026-ലെ ലാറ്റിനോബറോമീറ്റർ സർവേയിലാണ് ചരിത്രത്തിൽ ആദ്യമായി അമേരിക്കയെ പിന്തള്ളി ചൈന ഒന്നാമതെത്തിയത്. 1995-ൽ വാർഷിക സർവേ ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് യു.എസിനേക്കാൾ ജനക്ഷേമകരമായ ആഗോള ശക്തിയായി ലാറ്റിനമേരിക്കൻ ജനത ചൈനയെ കാണുന്നത്.

സർവേയിൽ പങ്കെടുത്ത 65 ശതമാനം ആളുകളും ചൈനയെ ഗുണപരമായ സ്വാധീനമുള്ള രാജ്യമായി വിലയിരുത്തിയപ്പോൾ, അമേരിക്കയ്ക്ക് അനുകൂലമായി വോട്ട് ചെയ്തത് 57 ശതമാനം പേർ മാത്രമാണ്. ആറ് വർഷം മുൻപ് 48 ശതമാനം മാത്രമായിരുന്ന ചൈനയുടെ സ്വീകാര്യത കുതിച്ചുയർന്നപ്പോൾ, 2020-ൽ 60 ശതമാനമായിരുന്ന അമേരിക്കയുടെ സ്വാധീനം 57 ശതമാനമായി കുറഞ്ഞു. കോസ്റ്റാറിക്കയിലും ഡൊമിനിക്കൻ റിപ്പബ്ലിക്കിലും മാത്രമാണ് ചൈനയേക്കാൾ കൂടുതൽ പോസിറ്റീവ് സ്വാധീനം യു.എസിനുണ്ടെന്ന് ജനങ്ങൾ അഭിപ്രായപ്പെട്ടത്. 'ലാറ്റിനമേരിക്കയിൽ ഇന്ന് അമേരിക്കയേക്കാൾ കൂടുതൽ സ്വാധീനം ചൈനയ്ക്കാണെന്ന് സർവേ വ്യക്തമാക്കുന്നു,' റിപ്പോർട്ട് അടിവരയിടുന്നു.

ട്രംപിന്റെ 'ഡോൺറോ സിദ്ധാന്ത'വും മങ്ങുന്ന യു.എസ് പ്രതിച്ഛായയും

ഡൊണാൾഡ് ട്രംപിന്റെ രണ്ടാം ഭരണകാലത്ത് പ്രഖ്യാപിച്ച 'ഡോൺറോ ഡോക്ട്രിൻ' എന്ന വിവാദ വിദേശനയം ലാറ്റിനമേരിക്കയിൽ അമേരിക്കയോടുള്ള അതൃപ്തി വർദ്ധിപ്പിച്ചെന്നാണ് വിലയിരുത്തൽ. രണ്ട് നൂറ്റാണ്ട് മുൻപ് ലാറ്റിനമേരിക്കയെ അമേരിക്കയുടെ പ്രത്യേക സ്വാധീന മേഖലയായി പ്രഖ്യാപിച്ച അഞ്ചാമത്തെ യു.എസ് പ്രസിഡന്റ് ജെയിംസ് മൺറോയുടെ 'മൺറോ സിദ്ധാന്ത'വും ഡൊണാൾഡ് ട്രംപിന്റെ പേരും ചേർത്താണ് ഈ നയം അറിയപ്പെടുന്നത്. മേഖലയിലെ പരമാധികാരം പിടിച്ചെടുക്കാനുള്ള ട്രംപിന്റെ ആക്രമണോത്സുക നീക്കങ്ങളുടെ ഭാഗമായി കഴിഞ്ഞ ജനുവരിയിൽ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദുറോയെ യു.എസ് സ്പെഷ്യൽ ഫോഴ്സ് അട്ടിമറിച്ചിരുന്നു.

മഡുറോയെ പിടികൂടിയതിനെ അർജന്റീനയൊഴികെയുള്ള രാജ്യങ്ങളിലെ ഭൂരിഭാഗം ജനങ്ങളും അനുകൂലിച്ചെങ്കിലും, ഇത് വെനസ്വേലയ്ക്ക് ഗുണം ചെയ്തുവെന്ന് വിശ്വസിക്കുന്നത് വെറും 35 ശതമാനം പേർ മാത്രമാണ്. അതേസമയം, വെനസ്വേലൻ പൗരന്മാർക്കിടയിൽ ഇപ്പോഴും യു.എസിന് അനുകൂലമായ പൊതുവികാരമുണ്ട്.

ഒരു രാജ്യമെന്ന നിലയിൽ ഇപ്പോഴും യു.എസ് ജനപ്രീതിയിൽ ചൈനയേക്കാൾ മുന്നിലാണ് (യു.എസിന് 63%, ചൈനയ്ക്ക് 58%). എന്നാൽ ഡെമോക്രാറ്റിക് പ്രസിഡന്റ് ജോ ബൈഡൻ വൈറ്റ് ഹൗസിലിരുന്ന 2024-ൽ 73 ശതമാനമായിരുന്ന യു.എസ് ജനപ്രീതിയാണ് ട്രംപിന്റെ ഭരണത്തിൽ ഒറ്റയടിക്ക് 63 ശതമാനത്തിലേക്ക് ഇടിഞ്ഞത്. ചിലി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലാറ്റിനോബറോമീറ്റർ 17 രാജ്യങ്ങളിലായി 19,200 പേരുമായി നേരിട്ട് അഭിമുഖം നടത്തിയാണ് മെയ് 7 മുതൽ ജൂൺ 17 വരെയുള്ള കാലയളവിൽ ഈ സമഗ്ര സർവേ തയ്യാറാക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - China Overtakes US as More Positive Influence in Latin America: 2026 Latinobarometro Survey
Next Story