Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇന്ത്യക്ക്​...

ഇന്ത്യക്ക്​ ചുറ്റുമുള്ള മൂന്ന്​ രാജ്യങ്ങളിലടക്കം ചൈന സൈനിക സൗകര്യം ഒരുക്കുന്നു – പെൻറഗൺ

text_fields
bookmark_border
ഇന്ത്യക്ക്​ ചുറ്റുമുള്ള മൂന്ന്​ രാജ്യങ്ങളിലടക്കം ചൈന സൈനിക സൗകര്യം ഒരുക്കുന്നു – പെൻറഗൺ
cancel

വാഷിങ്​ടൺ: ഇന്ത്യയുടെ മൂന്ന്​ അയൽരാജ്യങ്ങളിലടക്കം 12 രാഷ്​ട്രങ്ങളിൽ ​ൈസനിക സൗകര്യം ഒരുക്കാൻ ചൈന ശ്രമിക്കുന്നതായി പെൻറഗൺ. പാകിസ്​താൻ, ശ്രീലങ്ക, മ്യാന്മർ എന്നീ ഇന്ത്യയുടെ അയൽരാജ്യങ്ങളിലും തായ്​ലൻഡ്​​, സിംഗപ്പൂർ, ഇന്തോനേഷ്യ, യു.എ.ഇ, കെനിയ, സെയ്​ഷൽസ്​, താൻസനിയ, അംഗോള, തജികിസ്​താൻ എന്നിവിടങ്ങളിലുമാണ്​ ചൈനീസ്​ താവളത്തിന്​ ശ്രമമെന്നും അമേരിക്കൻ കോൺഗ്രസിന്​ സമർപ്പിച്ച റിപ്പോർട്ട്​ വ്യക്​തമാക്കുന്നു.

അമേരിക്കൻ സൈന്യത്തോട്​ കിടപിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ്​ ലോകമെമ്പാടും ​സൈനിക സന്നാഹം ഒരുക്കാൻ ശ്രമിക്കുന്നത്​. അതിനിടെ, ഒരു പതിറ്റാണ്ടിനകം ആണവായുധങ്ങളുടെ എണ്ണം ഇരട്ടിയാക്കാനും ലക്ഷ്യമിടുന്നുണ്ട്​. നിലവിൽ 200ൽ താഴെ ആണവായുധങ്ങളാണ്​ ചൈനക്കുള്ളത്​. ചൈനയുടെ ആണവായുധങ്ങളുടെ വിവരങ്ങൾ ആദ്യമായാണ്​ പെൻറഗൺ പുറത്തുവിടുന്നത്​.

ദക്ഷിണ-പശ്ചിമ ചൈനീസ്​ കടലിലും ഇന്ത്യയുടെയും ഭൂട്ടാ​െൻറയും അതിർത്തിയിലും അവകാശം സ്ഥാപിക്കാൻ ചൈന കടന്നാക്രമണ ശൈലി ഉപയോഗിക്കുന്നതായും പെൻറഗൺ റിപ്പോർട്ട്​ വ്യക്​തമാക്കുന്നുണ്ട്​. ഇന്തോ- പസഫിക്​ മേഖലയി​ൽ സാമ്പത്തിക- സൈനിക വ്യാപനം നടത്തിക്കൊണ്ടിരിക്കുകയാണ്​. അതേസമയം, അടുത്തിടെ ലഡാക്കിൽ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ സംഘർഷത്തെക്കുറിച്ച്​ 200 പേജുള്ള റിപ്പോർട്ടിൽ വ്യക്​തമാക്കുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinapentagon
News Summary - China seeks to set up military logistic facilities in about a dozen countries: Pentagon
Next Story