ആക്ടിവിസ്റ്റുകളെ ശിക്ഷിക്കാൻ മാനസിക രോഗാശുപത്രികളിലേക്കയച്ച് ചൈന
text_fieldsനടപടിയില്ലാതെ ആക്ടിവിസ്റ്റുകളെ തടവിലാക്കാൻ ചൈന മനോരോഗ ആശുപത്രികൾ ഉപയോഗിക്കുന്നത് പതിവാണെന്ന് മനുഷ്യാവകാശ സംഘടനകൾ. ഭിന്നശേഷിക്കാരെ ശിക്ഷിക്കുന്നതിൽ ഡോക്ടർമാരും ആരോഗ്യസംരക്ഷണ സംവിധാനവും അധികാരികളുമായി ഒത്തുകളിക്കുകയാണെന്നും സംഘടന ആരോപിച്ചു.
രാഷ്ട്രീയ തടവുകാരെ ശിക്ഷിക്കാൻ പതിറ്റാണ്ടുകളായി ബെയ്ജിംഗ് അധികാരികൾ രാജ്യത്തെ അങ്കാങ് എന്നറിയപ്പെടുന്ന മാനസിക ആശുപത്രികളുടെ സംവിധാനമാണ് ഉപയോഗിക്കുന്നത്. മാഡ്രിഡ് ആസ്ഥാനമായുള്ള സേഫ്ഗാർഡ് ഡിഫൻഡേഴ്‌സ് എന്ന സന്നദ്ധ സംഘടന ചൊവ്വാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിലാണ് വിവരങ്ങളുള്ളത്. 2010ന്റെ തുടക്കത്തിൽ ചൈനയുടെ മാനസിക പരിചരണ സംവിധാനത്തിന്മേൽ വർധിച്ച ജുഡീഷ്യൽ മേൽനോട്ടവും ആവശ്യമായ പരിഷ്‌കാരങ്ങൾ ഉണ്ടായിട്ടും ഈ രീതി തുടരുന്നതായി പറയുന്നു. ആക്ടിവിസ്റ്റും സിറ്റിസൺ ജേണലിസ്റ്റുമായ ലിയു ഫെയ്യു സ്ഥാപിച്ച ചൈനീസ് എൻ.ജി.ഒ സിവിൽ റൈറ്റ്‌സ് ആൻഡ് ലൈവ്‌ലിഹുഡ് വാച്ച് എന്ന സംഘടയുടെ ഓൺലൈനിൽ പോസ്റ്റ് ചെയ്ത ഇരകളുമായും അവരുടെ കുടുംബങ്ങളുമായും നടത്തിയ അഭിമുഖങ്ങളിൽ നിന്നാണ് റിപ്പോർട്ടിലെ ഭൂരിഭാഗം ഡാറ്റയും.
"ഡോക്‌ടർമാരും ആശുപത്രികളും ഇരകളെ വൈദ്യശാസ്ത്രപരമായി-അനാവശ്യമായ സ്വമേധയാ ആശുപത്രിയിലാക്കുന്നതിനും നിർബന്ധിത മരുന്നുകൾക്ക് വിധേയമാക്കുന്നതിനും ശ്രമമുണ്ട്. തടവുകാർ പലപ്പോഴും ശാരീരികവും മാനസികവുമായ പീഡനത്തിന് വിധേയരായിരുന്നു. തങ്ങൾ മർദ്ദനത്തിനും വൈദ്യുതാഘാതം ഏൽപിക്കലിനും എകാന്ത തടവിനും വിധേയരായിട്ടുണ്ട് എന്ന് തടവുകാരെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു. എന്നാൽ, ഇതിനോട് ഇനിയും ചൈനീസ് ആരോഗ്യ മന്ത്രാലയം പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

