ചൈനയിൽ മൂന്നു വയസിനു മുകളിലുള്ളവർക്ക് കോവിഡ് വാക്സിൻ നൽകുന്നു
text_fieldsബെയ്ജിങ്: കോവിഡ്-19 തടയുന്നതിെൻറ ഭാഗമായി മൂന്നിനും 17നുമിടെ പ്രായമുള്ള കുട്ടികളിൽ വാക്സിൻ ഉപയോഗിക്കാൻ അനുമതി നൽകി ചൈന. ചൈനീസ് കമ്പനിയായ സിനൊവാക് നിർമിച്ച കൊറോണ വാക് ഉപയോഗിക്കാനാണ് അനുമതി. സിനൊവാക് ചെയർമാനാണ് ഇക്കാര്യം അറിയിച്ചത്.
വാക്സിെൻറ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങൾ സിനൊവാക് പൂർത്തിയാക്കിയിരുന്നു. ഇതിൽ മൂന്നിനും 17നുമിടെ പ്രായമുള്ളവരുമുണ്ടായിരുന്നു. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ സുരക്ഷിതമാണ് വാക്സിൻ എന്ന് പരീക്ഷണത്തിലൂടെ വ്യക്തമായെന്ന് സിനൊവാക് ചെയർമാൻ യിൻ വെയ്ഡോങ് അവകാശപ്പെട്ടു.
അടിയന്തര ഉപയോഗത്തിന് അഞ്ച് വാക്സിനുകൾക്കാണ് ചൈനയിൽ അനുമതിയുള്ളത്. രാജ്യത്ത് ഇതുവരെ 76.3 കോടി ഡോസ് കോവിഡ് വാക്സിനുകൾ വിതരണം ചെയ്തതായാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

