Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
അധ്യാപകന്​ കോവിഡ്; ചൈനയിൽ വിദ്യാർഥികളെ സ്​കൂളിൽ പൂട്ടിയിട്ടു, രക്ഷിതാക്കളെ വിവരമറിയിച്ചത്​ അർധരാത്രി
cancel
Homechevron_rightNewschevron_rightWorldchevron_rightഅധ്യാപകന്​ കോവിഡ്;...

അധ്യാപകന്​ കോവിഡ്; ചൈനയിൽ വിദ്യാർഥികളെ സ്​കൂളിൽ പൂട്ടിയിട്ടു, രക്ഷിതാക്കളെ വിവരമറിയിച്ചത്​ അർധരാത്രി

text_fields
bookmark_border

ബെയ്​ജിങ്​: അധ്യാപകൻ കോവിഡ്​ പോസിറ്റീവ്​ ആയതിനെ തുടർന്ന് വിദ്യാർഥികളെ ക്ലാസ്​ മുറികളിലിരുത്തി​ ചൈനയിലെ സർക്കാർ ഉദ്യോഗസ്ഥർ സ്കൂൾ അടച്ചുപൂട്ടി​. ബെയ്​ജിങ്ങിലെ ഒരു പ്രൈമറി സ്​കൂളിലാണ്​ സംഭവം. പോസിറ്റീവ് കേസ് കണ്ടെത്തുകയും സ്കൂൾ ലോക്ക്ഡൗണിലേക്ക് പോകുകയും ചെയ്തതോടെ, ഏഴിനും പന്ത്രണ്ടിനും ഇടയിൽ പ്രായമുള്ള കുട്ടികളുടെ ഉത്കണ്ഠാകുലരായ മാതാപിതാക്കൾ സ്​കൂളിന്​ പുറത്ത് തടിച്ചുകൂടി.

ചില കുട്ടികൾ രണ്ടാഴ്​ച്ചത്തേക്ക്​ സ്​കൂളിൽ ക്വാറൻറീനിൽ കഴിയേണ്ടി വരുമെന്ന്​ പ്രിൻസിപ്പൽ രക്ഷിതാക്കളെ അറിയിച്ചിരുന്നു. ക്വാറന്‍റീൻ കാലയളവിൽ കുട്ടികളോടൊപ്പം ഒരു രക്ഷിതാവിന് താമസിക്കാമെന്നും സ്​കൂളിൽ നിന്നും അറിയിപ്പുണ്ടായി. അതേസമയം, അർധരാത്രിക്ക് ശേഷം മാത്രമാണ് രക്ഷിതാക്കൾക്ക് അവരുടെ കുട്ടികളെ കുറിച്ച് വിവരം ലഭിച്ചത്. -ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.

അതേസമയം, എത്ര കുട്ടികളെയാണ്​ ക്വാറന്‍റീനിലിരുത്തിയതെന്ന കാര്യം വ്യക്തമല്ല. കോവിഡ്​ ഫലം കാത്തിരിക്കുന്ന കുട്ടികളുടെ മാതാപിതാക്കളോട്​ രാത്രി സ്​കൂളിൽ കഴിയാനായി തലയിണകളും പുതപ്പുകളും കൊണ്ടുവരാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്​. മുഴുവൻ ജീവനക്കാരെയും വിദ്യാർത്ഥികളെയും സ്‌കൂൾ പരിസരത്ത് വെച്ച്​ തന്നെ പരിശോധിച്ച്​, സ്​കൂൾ താൽക്കാലികമായി അടച്ചിരിക്കുകയാണ്​.

കോവിഡ്​ സ്ഥിരീകരിച്ച അധ്യാപകന്‍റെ കുട്ടി അടുത്തുള്ള ജൂനിയർ ഹൈസ്‌കൂളിൽ വെച്ച്​ കോവിഡ്​ പോസിറ്റീവാണെന്ന്​ സ്ഥിരീകരിച്ചതോടെ ആ സ്​കൂളിലെ ചില വിദ്യാർഥികളും ക്വാറൻറീനിൽ പ്രവേശിക്കേണ്ടി വന്നിട്ടുണ്ട്​. രോഗബാധിതനായ അധ്യാപകൻ കുത്തിവെപ്പ്​ നടത്തിയ അതേ വാക്സിനേഷൻ സൈറ്റിൽ വെച്ച് മറ്റു ചില അധ്യാപകർ കോവിഡ് -19 ബൂസ്റ്റർ ഷോട്ടുകളെടുത്ത​തിനാൽ ബീജിംഗിലെ ചായോയാങ് ജില്ലയിലെ 16 സ്കൂളുകൾ കൂടി അടച്ചിടേണ്ടി വന്നിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19SchoolChinaLockdown
News Summary - China locks down children in school after teacher tests COVID-19 positive
Next Story