ചൈന കാലാവസ്ഥ ഉപഗ്രഹം വിക്ഷേപിച്ചു
text_fieldsചൈന ഞായറാഴ്ച കാലാവസ്ഥ ഉപഗ്രഹം വിക്ഷേപിച്ചു. വിക്ഷേപണത്തിന്‍റെ ഭാഗമായി തായ്‌വാന്‍റെ വടക്ക് ഭാഗത്ത് ചൈന വിമാനം പറക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
റോക്കറ്റ് അവശിഷ്ടങ്ങൾ വീഴാനുള്ള സാധ്യത കണക്കിലെടുത്താണ് വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. ഞായറാഴ്‌ച മുതൽ ചൊവ്വാഴ്ച വരെയാണ് നോ ഫ്ലൈ സോൺ ഏർപ്പെടുത്താൻ നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ, തായ്‌വാൻ പ്രതിഷേധത്തെ തുടർന്ന് നിയന്ത്രണം ഞായറാഴ്ച രാവിലെ 27 മിനിറ്റ് മാത്രമായി കുറച്ചിരുന്നു.
കാലാവസ്ഥാ ഉപഗ്രഹമായ ഫെങ്‌യുൺ 3ജി വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഗാൻസുവിൽനിന്ന് രാവിലെ 9.36ന് വിജയകരമായി വിക്ഷേപിച്ചതായി ചൈന എയ്‌റോസ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജി കോർപറേഷൻ അറിയിച്ചു. റോക്കറ്റിന്റെ ഫ്ലൈറ്റ് പാത്ത് എന്താണെന്ന് പറഞ്ഞിട്ടില്ലെങ്കിലും നോ ഫ്ലൈ സോണിനെക്കുറിച്ചുള്ള ചൈനയുടെ മുൻ പ്രഖ്യാപനവുമായി പൊരുത്തപ്പെടുന്ന സമയമാണിതെന്നും അധികൃതർ അറിയിച്ചു.
നിയന്ത്രണം ഏകദേശം 33 വിമാനങ്ങളെ ബാധിക്കുമെന്ന് തായ്‌വാൻ പറഞ്ഞു. ഇതുവഴിയുള്ള ജലഗതാഗതം ഒഴിവാക്കാനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

