ന്യൂനപക്ഷ വിഭാഗങ്ങളിൽ ആശങ്കയേറ്റി പുതിയ ‘വംശീയ ഐക്യ നിയമ’വുമായി ചൈന
text_fieldsബെയ്ജിങ്: ‘വംശീയ ഐക്യ’ത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ചൈന പുതിയ നിയമം അംഗീകരിക്കാൻ പോകുന്നതായി റിപ്പോർട്ട്. വംശീയമായി ഭിന്ന സ്വത്വങ്ങളുടെ ഏകീകരണത്തിന് പ്രേരണ ഉറപ്പാക്കുന്നതെന്ന് അധികാരികൾ പറയുമ്പോഴും ന്യൂനപക്ഷ വിഭാഗങ്ങളുടെ ചില അവകാശങ്ങൾ കൂടുതലായി ഇല്ലാതാക്കപ്പെടുമെന്ന ആശങ്കയും ഇതോടൊപ്പം ഉയരുന്നു. രാജ്യത്തെ എല്ലാ വംശീയ വിഭാഗങ്ങൾക്കിടയിലും ശക്തമായ ഐക്യബോധം വളർത്തിയെടുക്കാൻ രൂപകൽപന ചെയ്തിരിക്കുന്ന നിയമമാണിതെന്ന് നാഷനൽ പീപിൾസ് കോൺഗ്രസിലെ പ്രതിനിധിയായ ലൂ ക്വിൻജിയാൻ പറഞ്ഞു. ഔദ്യോഗിക സഭാ നിയമത്തിന് ഉടൻ അംഗീകാരം നൽകിയേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

