Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകോവിഡ്​ വാക്​സിൻ...

കോവിഡ്​ വാക്​സിൻ ലോകരാജ്യങ്ങളിൽ മുഴുവൻ എത്തിക്കാൻ ലോകാരോഗ്യസംഘടനുമായി ചൈന ചർച്ച തുടങ്ങി

text_fields
bookmark_border
കോവിഡ്​ വാക്​സിൻ ലോകരാജ്യങ്ങളിൽ മുഴുവൻ എത്തിക്കാൻ ലോകാരോഗ്യസംഘടനുമായി ചൈന ചർച്ച തുടങ്ങി
cancel

ജനീവ: കോവിഡ്​ വാക്​സിൻ ലോകവ്യാപകമായി എത്തിക്കാൻ ലോകാരോഗ്യസംഘടനയുമായി ചൈന ചർച്ച തുടങ്ങി. ലോകാരോഗ്യ സംഘടനയിലെ ഉദ്യോഗസ്ഥൻ തന്നെയാണ്​ ഇതുസംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത്​. ഇക്കാര്യത്തിൽ പ്രാഥമിക ചർച്ചകളാണ്​ നടന്നതെന്നും അദ്ദേഹം പറഞ്ഞു.

വാക്​സി​െൻറ സുരക്ഷയും കാര്യക്ഷമതയും പരിശോധിച്ച്​ സർട്ടിഫിക്കറ്റ്​ നൽകുമെന്ന്​ ലോകാരോഗ്യ സംഘടന അറിയിച്ചു. അടിയന്തര ഘട്ടങ്ങളിലാവും വാക്​സിൻ ഉപയോഗിക്കുക.

നാല്​ കോവിഡ്​ വാക്​സിനുകളുടെ പരീക്ഷണം ചൈനയിൽ അന്തിമ ഘട്ടത്തിലാണ്​. ഇതിൽ ര​ണ്ടെണ്ണം ചൈനീസ്​ സർക്കാറി​െൻറ ഉടമസ്ഥതയിലുള്ള നാഷണൽ ബയോടെക്​ ഗ്രൂപ്പാണ്​ നിർമിച്ചത്​. മറ്റ്​ രണ്ടെണ്ണം സിനോവാക്​ ബയോടെക്​, കാൻസിനോ ബയോളജിക്​സ്​ എന്നീ സ്ഥാപനങ്ങളാണ്​ നിർമിച്ചത്​. പാകിസ്​താൻ, ഇന്തോനേഷ്യ, ബ്രസീൽ, റഷ്യ, യു.എ.ഇ എന്നീ രാജ്യങ്ങളിലാണ്​ വാക്​സിൻ പരീക്ഷണം നടത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinaWHO​Covid 19
News Summary - China in talks with WHO to assess its vaccines for global use, and more
Next Story