Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപ്രതിരോധ ബജറ്റിന് ചൈന...

പ്രതിരോധ ബജറ്റിന് ചൈന നീക്കിവെച്ചത് 275 ബില്യൻ ഡോളർ; മുൻ വർഷത്തേക്കാൾ 10 ശതമാനം വർധന

text_fields
bookmark_border
പ്രതിരോധ ബജറ്റിന് ചൈന നീക്കിവെച്ചത് 275 ബില്യൻ ഡോളർ; മുൻ വർഷത്തേക്കാൾ 10 ശതമാനം വർധന
cancel

ബീജിങ്: പ്രതിരോധ ബജറ്റ് പത്തു ശതമാനം വർധിപ്പിച്ച് ചൈന. കഴിഞ്ഞ വർഷത്തേക്കാൾ 25 ബില്യൻ ഡോളറാണ് കൂട്ടിയത്. 275 ബില്യൻ ഡോളറാണ് ദേശീയ പ്രതിരോധ സംവിധാനങ്ങൾക്കു വേണ്ടി ചൈന നീക്കിവെച്ചിരിക്കുന്നത്. നാഷണൽ പീപ്പിൾസ് കോൺഗ്രസിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിലാണ് ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ വർഷം ദേശീയ പ്രതിരോധ ബജറ്റിലേക്ക് 249 ബില്യൻ ഡോളറാണ് നീക്കിവെച്ചിരുന്നത്. 2024നെ അപേക്ഷിച്ച് 2025ൽ 17 ബില്യൻ ഡോളറിന്‍റെ വർധനവായിരുന്നു ഇത്. അമേരിക്കയുടെ തൊട്ടു പിറകിലായി നിൽക്കുന്ന ചൈനയുടെ പ്രതിരോധ സംവിധാനവും പ്രതിരോധ ചെലവുകളും വർഷങ്ങളായി വർധിച്ചുവരികയാണ്. ഇത് ഇന്ത്യയുൾപ്പെടെയുള്ള അയൽരാജ്യങ്ങൾക്ക് വലിയ വെല്ലുവിളിയാണ്.

വിമാന വാഹിനിക്കപ്പലുകൾ, നൂതന നാവിക കപ്പലുകൾ, ആധുനീക സ്റ്റെൽത്ത് വിമാനങ്ങൾ എന്നിവയുടെ ധ്രുത ഗതിയിലുള്ള നിർമാണവും വൻതോതിലുള്ള സൈനിക നവീകരണവും വിലയിരുത്തുമ്പോൾ ചൈനയുടെ പ്രതിരോധ ബജറ്റിനെ ഗൗരവത്തോടെയും സംശയാസ്പദമായും കാണേണ്ടിയിരിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:defence budgetWorld NewsChinaLatest News
News Summary - China hikes defence budget by 10 per cent to USD 275 billion
Next Story