Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസിനോഫാം വാക്​സി​െൻറ...

സിനോഫാം വാക്​സി​െൻറ വില പുറത്തുവിട്ടു; നേപ്പാളിനോട്​ അതൃപ്​തിയറിച്ച്​ ചൈന

text_fields
bookmark_border
സിനോഫാം വാക്​സി​െൻറ വില പുറത്തുവിട്ടു; നേപ്പാളിനോട്​ അതൃപ്​തിയറിച്ച്​ ചൈന
cancel

ബീജിങ്​: ​നേപ്പാളിന്​ നൽകുന്ന സിനോഫാം വാക്​സി​െൻറ വില പുറത്ത്​ വന്നതിൽ അതൃപ്​തിയറിച്ച്​ ചൈന. ഒരു ഡോസ്​ വാക്​സിൻ 10 ഡോളറിനാണ്​ ചൈന നേപ്പാളിന്​ നൽകുന്നത്​. ചില നേപ്പാൾ പ്രാദേശിക മാധ്യമങ്ങളാണ്​ ഇതുസംബന്ധിച്ച വാർത്ത പുറത്ത്​ വിട്ടത്​. വാക്​സിൻ വില മാധ്യമങ്ങളിലൂടെ പുറത്ത്​ വന്നതോടെയാണ്​ ചൈന നേപ്പാളിനെ അതൃപ്​തിയറിയിച്ചത്​.

നേരത്തെ വാക്​സിനുമായി ബന്ധ​പ്പെട്ട വിവരങ്ങൾ പങ്കുവെക്കരുതെന്ന്​ ആവശ്യപ്പെട്ട്​ ചൈനയും നേപ്പാളും കരാറൊപ്പിട്ടിരുന്നു. ഇതിന്​ പിന്നാലെ വാക്​സിൻ വിലയുൾപ്പടെയുള്ള വിവരങ്ങൾ നേപ്പാളിലെ ഒരു പ്രാദേശിക പത്രത്തിലൂടെ പുറത്ത്​ വരികയായിരുന്നു. ഏകദേശം 10 ഡോളറായിരിക്കും വാക്​സിൻ വിലയെന്നാണ്​ നേപ്പാളി പത്രം പറയുന്നത്​. ഇക്കാര്യത്തിൽ ധാരണയിലെത്തിയിട്ടിലെന്നും നേപ്പാളി പത്രം വ്യക്​തമാക്കുന്നു.

വാക്​സിൻ സംബന്ധിച്ച വിവരങ്ങൾ മാധ്യമങ്ങളിലൂടെ പുറത്ത്​ വന്നതിൽ നേപ്പാളും ആശങ്കയറിയിച്ചു. വളരെ ഗൗരവമായ വിവരങ്ങളാണ്​ പത്രത്തിലൂടെ പുറത്ത്​ വന്നതെന്ന്​ നേപ്പാൾ ആരോഗ്യമന്ത്രാലയം അധികൃതർ അറിയിച്ചു. ഇന്ത്യയിൽ നിന്നുള്ള വാക്​സിൻ വിതരണം നില​ച്ചതോടെ കടുത്ത പ്രതിസന്ധിയിലായ നേപ്പാൾ ഇതിനായി ചൈനയുമായി കരാറൊപ്പിടുകയായിരുന്നു. കോവിഷീൽഡി​െൻറ ആദ്യ ഡോസ്​ സ്വീകരിച്ച നിരവധി പേർക്ക്​ രണ്ടാം ഡോസ്​ നൽകാൻ നേപ്പാളിന്​ ഇനിയും സാധിച്ചിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sinopharm vaccine
News Summary - China fumes after Nepal's media exposes Sinopharm vaccine procurement price
Next Story