Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജി20 യോഗം; ചൈനീസ് വിദേശകാര്യമന്ത്രി പങ്കെടുക്കും

text_fields
bookmark_border
Qin Gang
cancel

ബെയ്ജിങ്: ജി20 രാജ്യങ്ങളിലെ വിദേശമന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ ചൈനീസ് വിദേശകാര്യമന്ത്രി ക്വിൻ ഗാങ് ഇന്ത്യയിലെത്തും. വിദേശകാര്യ മന്ത്രിയായി ചുമതലയേറ്റ ശേഷം ഇതാദ്യമായാണ് ക്വിൻ ഗാങ് ഇന്ത്യയിലെത്തുന്നത്.

നേരത്തെ, 2022 മാർച്ചിലാണ് അന്നത്തെ ചൈനീസ് വിദേശ കാര്യമന്ത്രി വാങ് യി ഇന്ത്യ സന്ദർശിച്ചത്. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം അതിർത്തിയിലെ സംഘർഷത്തെക്കുറിച്ചും ചർച്ച ചെയ്തിരുന്നു.

ന്യൂഡൽഹിയിൽ ബുധൻ, വ്യാഴം ദിവസങ്ങളിലാണ് വിദേശകാര്യ മന്ത്രിമാരുടെ യോഗം നടക്കുന്നത്. യോഗത്തിൽ പങ്കെടുക്കാൻ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് ഇന്ത്യലെത്തും. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - China Foreign Minister Qin Gang to attend G20 FMs meeting in Delhi
Next Story