Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മഹാപ്രളയത്തിൽ മുങ്ങി ചൈനയിലെ ഐഫോൺ പട്ടണം; നിരവധി മരണം
cancel
Homechevron_rightNewschevron_rightWorldchevron_rightമഹാപ്രളയത്തിൽ മുങ്ങി...

മഹാപ്രളയത്തിൽ മുങ്ങി ചൈനയിലെ ഐഫോൺ പട്ടണം; നിരവധി മരണം

text_fields
bookmark_border

ബെയ്​ജിങ്​: പ്രളയ കെടുതികളിൽനിന്ന്​ യൂറോപ്​ പതിയെ കരകയറുന്നതിനിടെ കനത്ത മഴ മഹാനാശം വിതച്ച്​ ലോകത്തെ ഏറ്റവും വലിയ ഐഫോൺ നിർമാണ ഫാക്​ടറി സ്​ഥിതിചെയ്യുന്ന ചൈനീസ്​ പട്ടണം. രാജ്യത്ത്​ ജനസാന്ദ്രത കൂടുതലുള്ള ഹെനാൻ പ്രവിശ്യയിലെ ഷെങ്​സൂവിലാണ്​ ഏറ്റവുമൊടുവിൽ തുടർച്ചയായ കനത്ത മഴയിൽ ഇരച്ചെത്തിയ പ്രളയജലം ജനജീവിതവും വ്യവസായവും നിശ്​ചലമാക്കിയത്​. അപ്രതീക്ഷിതമായി ജലം കയറിയ​േതാടെ പലരും ഓഫീസുകളിലും സ്​കൂളുകളിലും അപാർട്​മെന്‍റുകളിലും കുടുങ്ങി. വാഹനങ്ങൾ ഒലിച്ചുപോയി. 25 പേരുടെ മരണം സ്​ഥിരീകരിച്ചിട്ടുണ്ട്​. ഏഴുപേരെ കാണാതായി.

പ്രളയതീവ്രത കുറക്കാൻ ഹെനാൻ പ്രവിശ്യയിലെ ഡാം പട്ടാളത്തിന്‍റെ സഹായത്തോടെ തുറന്നുവിട്ടു. ഇവിടെ മൂന്നുദിവസത്തിനിടെ 640 മീല്ലിമീറ്റർ മഴയാണ്​ പെയ്​തത്​്​. സമീപകാലത്തെ ഏറ്റവും ഉയർന്ന അളവാണിതെന്ന്​ ചൈനീസ്​ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. ഒരു വർഷത്തിനിടെ ലഭിക്കാറുള്ള മഴ മൂന്നുദിവസം കൊണ്ട്​ പെയ്​തൊഴിയുകയായിരുന്നു.


ഷെങ്​സു പട്ടണ മധ്യത്തിലുള്ള ലോകത്തെ ഏറ്റവും വലിയ ഐഫോൺ നിർമാണ ഫാക്​ടറി പ്രളയത്തിൽ പാതി മുങ്ങി. വെള്ളം കയറിയതിനെ തുടർന്ന്​ അടിയന്തരമായി തൊഴിലാളികളെ ഒഴിപ്പിച്ചു. പുതിയ ​െ​എഫോൺ മോഡലുകൾ വിപണിയിൽ ഇറക്കാനുള്ള തിരക്കിട്ട ജോലികൾ പുരോഗമിക്കുന്നതിനിടെയാണ്​ വെള്ളം ഇരച്ചെത്തിയത്​്​. രക്ഷാദൗത്യം ത്വരിതഗതിയിൽ പുരോഗമിക്കുകയാണെന്ന്​ ആപ്​ൾ ചീഫ്​ എക്​സിക്യുട്ടീവ്​ ടിം കുക്ക്​ മാധ്യമങ്ങളോട്​ പറഞ്ഞു. തായ്​വാൻ ആസ്​ഥാനമായുള്ള ഫോക്​സ്​കോൺ ടെക്​നോളജിക്കു കീഴിൽ ആപ്പ്​ളിനായി മൂന്നു വൻകമ്പനികളാണ്​ പ്രവർത്തിക്കുന്നത്​. ലക്ഷക്കണക്കിന്​ തൊഴിലാളികളാണ്​ ഇവിടങ്ങളിൽ തൊഴിലെടുക്കുന്നത്​. ഇവിടങ്ങളിൽ വൈദ്യുതി മണിക്കൂറുകളോളം മുടങ്ങിയത്​ ആശങ്ക സൃഷ്​ടിച്ചു. ഈ വർഷം രണ്ടാം പകുതിയിൽ 13-14 കോടി ഐഫോണുകൾ നിർമിക്കാനാണ്​ കമ്പനി ലക്ഷ്യമിടുന്നത്​- കഴിഞ്ഞ വർഷം സമാന കാലയളവിനെ അപേക്ഷിച്ച്​ എട്ടു ശതമാനം കൂടുതൽ. ഇതിൽ എട്ട്​ കോടിയിലേറെയും ഏറ്റവും പുതിയ ഐഫോൺ 13 മോഡലുകളായിരിക്കും.

1.2 കോടി ജനസംഖ്യയുള്ള ഷെങ്​സൂവിൽ 14 ലക്ഷം പേർ പ്രളയ ദുരിതത്തിലാണെന്ന്​ പ്രാഥമിക റിപ്പോർട്ടുകൾ പറയുന്നു. ​നഗരത്തിൽ മെട്രോ ട്രെയിൻ സർവീസ്​ നടത്തുന്ന സബ്​വേയിൽ പ്രളയജലം കയറിയത്​ ആളുകളെ ഭീതിയിലാക്കി. ട്രെയിൻ കമ്പാർട്​മെന്‍റിൽ വെള്ളം കയറിയതോടെ കഴുത്തറ്റം വെള്ളത്തിൽ മരണം മുന്നിൽകണ്ട്​ ഏറെനേരം നിന്നതിനൊടുവിലാണ്​ യാത്രക്കാരെ രക്ഷപ്പെടുത്താനായത്​. 10 ഓളം ട്രെയിനുകൾ പാതിവഴിയിൽ നിർത്തി.

ബെയ്​ജിങ്ങിനും ഷാങ്​ഹായ്​ക്കുമിടയിൽ വ്യവസായ പ്രധാനമായ ഹെനാൻ പ്രവിശ്യയിൽ നിരവധി സാംസ്​കാരിക കേന്ദ്രങ്ങളും കാർഷിക മേഖലകളുമുണ്ട്​. ഇവിടെയുള്ള ബുദ്ധതീർഥാടന കേന്ദ്രമായ ഷാഓലിൻ ക്ഷേത്രം മുങ്ങി



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:China floodsmilitary blasts damdeath toll climbs
News Summary - China floods: military blasts dam to release water as death toll climbs
Next Story