Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right‍പാകിസ്​താന്​...

‍പാകിസ്​താന്​ അത്യന്താധുനിക യുദ്ധക്കപ്പൽ നൽകി ചൈന

text_fields
bookmark_border
‍പാകിസ്​താന്​ അത്യന്താധുനിക യുദ്ധക്കപ്പൽ നൽകി ചൈന
cancel

​ബീജിങ്​: ചൈന ഇതുവരെ കയറ്റുമതി ചെയ്​തതിൽ വെച്ച് ഏറ്റവും വലുതും അത്യാധുനികവുമായ യുദ്ധക്കപ്പൽ പാകിസ്​താന് കൈമാറിയതായി ചൈനീസ് സ്​റ്റേറ്റ്​ മീഡിയ റിപ്പോർട്ട് ചെയ്തു.

ചൈന സ്റ്റേറ്റ് ഷിപ്പ് ബിൽഡിംഗ് കോർപ്പറേഷൻ ലിമിറ്റഡ് (സി.എസ്‌.എസ്‌.സി) രൂപകൽപന ചെയ്​ത്​ നിർമ്മിച്ചതാണ്​ കപ്പൽ. ഷാങ്ഹായിൽ നടന്ന കമ്മീഷൻ ചടങ്ങിലാണ്​ പാകിസ്​താന്​ കൈമാറിയ വിവരം അറിയിച്ചത്​. പാകിസ്​താൻ നാവികസേന തിങ്കളാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പ്​ പ്രകാരം ടൈപ്പ് 054 എ/പി ഫ്രിഗേറ്റിന് പി.എൻ.എസ് തുഗ്രിൽ എന്നാണ് പേരിട്ടിരിക്കുന്നത്.

വിപുലമായ നിരീക്ഷണ സാധ്യതകൾ കൂടാതെ, ഉപരിതലത്തിൽ നിന്ന് ഉപരിതലത്തിലേക്കും ഉപരിതലത്തിൽ നിന്നും വായുവിലേക്കും അണ്ടർവാട്ടർ ഫയർ പവറും ഉള്ളതാണ്​ കപ്പൽ. ടൈപ്പ് 054 എ/പി ഫ്രിഗേറ്റിന് ഒരേസമയം നിരവധി നാവിക യുദ്ധ ദൗത്യങ്ങൾ ഏത്​ ഭീഷണി നിറഞ്ഞ സാഹചര്യത്തിലും നിർവഹിക്കാൻ കഴിയുമെന്ന് പാകിസ്​താൻ പ്രസ്​താവനയിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Warshipchina-pak
News Summary - China Delivers Largest, Most Advanced Warship To Pakistan
Next Story