Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightആ​സ്ട്രേ​ലി​യ​ൻ...

ആ​സ്ട്രേ​ലി​യ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യു​ടെ അ​റ​സ്​​റ്റ്​ ചൈ​ന സ്ഥി​രീ​ക​രി​ച്ചു

text_fields
bookmark_border
ആ​സ്ട്രേ​ലി​യ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യു​ടെ അ​റ​സ്​​റ്റ്​ ചൈ​ന സ്ഥി​രീ​ക​രി​ച്ചു
cancel
camera_alt

ചെ​ങ്​ ​ലീ​

​െബ​യ്​​ജി​ങ്​: രാ​ജ്യ​ര​ഹ​സ്യ​ങ്ങ​ൾ വി​ദേ​ശ​ത്തേ​ക്ക്​ ന​ൽ​കി​യെ​ന്നാ​രോ​പി​ച്ച്​ ചൈ​നീ​സ്​ വം​ശ​ജ​യാ​യ ആ​സ്​​ട്രേ​ലി​യ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യെ ചൈ​ന അ​റ​സ്​​റ്റ്​ ചെ​യ്​​തു. ചൈ​നീ​സ്​ സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സി.​ജി.​ടി.​എ​ൻ ചാ​ന​ൽ അ​വ​താ​ര​ക ചെ​ങ്​ ​ലീ​യാ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ ആ​ഗ​സ്​​റ്റ്​ മു​ത​ൽ ത​ട​വി​ൽ ക​ഴി​യു​ന്ന ഇ​വ​ർ​ക്കെ​തി​രെ വെ​ള്ളി​യാ​ഴ്​​ച കു​റ്റം ചു​മ​ത്തു​ക​യും തി​ങ്ക​ളാ​ഴ്​​ച അ​റ​സ്​​റ്റ്​ സ്ഥി​രീ​ക​രി​ക്കു​ക​യു​മാ​യി​രു​ന്നു. ചെ​ങ്ങി​ന്​ നി​യ​മ​പ​ര​മാ​യ അ​വ​കാ​ശ​ങ്ങ​ൾ ല​ഭി​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ചൈ​ന ഈ ​കേ​സ്​ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ ആ​സ്​​ട്രേ​ലി​യ ഇ​ട​പെ​ടി​െ​ല്ല​ന്നാ​ണ്​ പ്ര​തീ​ക്ഷ​യെ​ന്ന്​ വി​ദേ​ശ മ​ന്ത്രാ​ല​യ വ​ക്താ​വ്​ വാ​ങ്​ വെ​ൻ​ബി​ൻ പ​റ​ഞ്ഞു.

ചെ​ങ്ങി​നെ ത​ട​ഞ്ഞു​വെ​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ആ​സ്​​ട്രേ​ലി​യ പ​ല​ത​വ​ണ ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. അ​ന്താ​രാ​ഷ്​​ട്ര മാ​ന​ദ​ണ്ഡ​മ​നു​സ​രി​ച്ചു​ള്ള മാ​നു​ഷി​ക പ​രി​ഗ​ണ​ന​യും അ​ടി​സ്ഥാ​ന​പ​ര​മാ​യ നീ​തി​യും അ​വ​ർ​ക്ക്​ ല​ഭി​ക്കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ആ​സ്​​ട്രേ​ലി​യ​ൻ വി​േ​ദ​ശ​കാ​ര്യ മ​ന്ത്രി മ​രി​സെ പ​യ്​​നെ പ​റ​ഞ്ഞു. ചെ​ങ്ങി​‍െൻറ ര​ണ്ടു മ​ക്ക​ൾ ആ​സ്​​ട്രേ​ലി​യ​യി​ലാ​ണു​ള്ള​ത്. ആ​ഗ​സ്​​റ്റി​ൽ മു​ന്ന​റി​​യി​പ്പൊ​ന്നു​മി​ല്ലാ​തെ ചെ​ങ്ങി​നെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. പി​റ​കെ ഇ​വ​രെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ചാ​ന​ൽ വെ​ബ്​​സൈ​റ്റി​ൽ​നി​ന്ന്​ അ​പ്ര​ത്യ​ക്ഷ​മാ​യി. ദേ​ശീ​യ​സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ അ​വ​ർ 'ഗാ​ർ​ഹി​ക നി​രീ​ക്ഷ​ണ'​ത്തി​ൽ ക​ഴി​യു​ക​യാ​ണെ​ന്ന്​ പി​ന്നീ​ട്​ ചൈ​ന ​വെ​ളി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:china
News Summary - China confirms arrest of Australian journalist
Next Story