'വ്യാജ വാർത്ത': ലക്ഷത്തിലേറെ ഓൺലൈൻ അക്കൗണ്ടുകൾക്ക് ചൈന പൂട്ടിട്ടു
text_fieldsബെയ്ജിങ്: വ്യാജ വാർത്ത' പ്രചരിപ്പിച്ചു എന്ന് ആരോപിച്ച് ഒരു ലക്ഷത്തിലധികം ഓൺലൈൻ അക്കൗണ്ടുകൾക്ക് പൂട്ടിട്ട് ചൈന. ഏപ്രിൽ 6 മുതൽ വ്യാജ വാർത്താ യൂണിറ്റുകളുടെയും വാർത്താ അവതാരകരുടെയും 107,000 അക്കൗണ്ടുകളും 835,000 വ്യാജ വാർത്താ വിവരങ്ങളും ഇല്ലാതാക്കിയതായി സൈബർസ്‌പേസ് റെഗുലേറ്റർ അറിയിച്ചു. തെറ്റായ വാർത്തകളും കിംവദന്തികളും ഒഴിവാക്കുന്നതിന് സമൂഹ മാധ്യമങ്ങൾ പരിശോധിക്കുന്നത് ശക്മാക്കിയിരിക്കുകയാണ് ചൈന. ട്വിറ്റർ പോലുള്ള പ്ലാറ്റ്‌ഫോമുകൾ മാധ്യമങ്ങൾ നിർമ്മിക്കുന്ന വിഷയ ഹാഷ്‌ടാഗുകളെ അനുകൂലിക്കുകയും സർക്കാർ സെൻസിറ്റീവ് ആയി കണക്കാക്കുന്ന പ്രശ്‌നങ്ങളെയോ സംഭവങ്ങളെയോ കുറിച്ചുള്ള ഹാഷ്‌ടാഗുകൾ തടഞ്ഞുവെക്കുന്നുവെന്നുമാണ് ആരോപണം.
ബിസിനസ്സുകളുടെയും സംരംഭകരുടെയും പ്രശസ്തിക്ക് ഹാനികരമായ പ്രചാരണം നടത്തുന്ന ഓൺലൈൻ മാധ്യമങ്ങളെ നിയന്ത്രിക്കുമെന്ന് സർക്കാർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. വ്യാജ വാർത്തകൾ പ്രചരിപ്പിച്ചു എന്ന് ആരോപിച്ച് നേരത്തെ നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

