മുംബൈ ഭീകരാക്രമണ കേസ് പ്രതിയെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ഇന്ത്യയുടെ നീക്കത്തിന് തടയിട്ട് ചൈന
text_fieldsവാഷിങ്ടൺ: ലശ്കർ-ഇ-ത്വയിബയുടെ സാജിദ് മിറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുളള ഇന്ത്യയുടെ ശ്രമങ്ങൾക്ക് തടയിട്ട് ചൈന. യു.എൻ സുരക്ഷാസമിതിയിൽ ഇന്ത്യയും യു.എസും ചേർന്നാണ് സാജിദ് മിറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കം നടത്തിയത്. 2008ലെ മുംബൈ ഭീകരാക്രമണവുമായി മിറിന് ബന്ധമുണ്ടെന്നാണ് ഇന്ത്യയുടെ ആരോപണം.
നേരത്തെയും മിറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാൻ ഇന്ത്യയും യു.എസും ശ്രമിച്ചിരുന്നു. എന്നാൽ, അന്നും ചൈനയുടെ എതിർപ്പിനെ തുടർന്നാണ് ഇക്കാര്യം പരാജയപ്പെട്ടത്. ഇന്ത്യയിലേയും യു.എസിലേയും നിയമങ്ങൾ അനുസരിച്ച് മിർ ഭീകരവാദിയാണ്. മിറിന്റെ തലക്ക് യു.എസ് അഞ്ച് മില്യൺ ഡോളർവിലയിടുകയും ചെയ്തിരുന്നു.
നേരത്തെ 30ഓളം ഭീകരർക്കെതിരെ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് അന്വേഷണം നടത്തണമെന്നുള്ള ഇന്ത്യയുടെ ആവശ്യത്തെ പാശ്ചാത്യ രാജ്യങ്ങൾ പിന്തുണച്ചിരുന്നു. ഹാഫീസ് സയീദ്, മിർ ഉൾപ്പടെയുള്ള ഭീകരർ പട്ടികയിൽ ഉൾപ്പെട്ടിരുന്നു. പാകിസ്താനിൽ നിന്നുമുള്ള ഭീകരരെ ആഗോള ഭീകരരുടെ ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള നീക്കങ്ങൾക്ക് ഇതിന് മുമ്പും ചൈന തടയിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

