Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഖാംനഇയുടെ മരണം;...

ഖാംനഇയുടെ മരണം; വെടിനിർത്തൽ ആവശ്യപ്പെട്ട് ചൈന

text_fields
bookmark_border
ഖാംനഇയുടെ മരണം; വെടിനിർത്തൽ ആവശ്യപ്പെട്ട് ചൈന
cancel

ഷാങ്ഹായ്: ഇറാനിലെ യു.എസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ആശങ്ക അറിയിച്ച ചൈന വെടി നിർത്തൽ ആവശ്യപ്പെട്ടു. സംഘർഷം രൂക്ഷമാകുന്നത് ഒഴവാക്കാൻ ഇരു രാജ്യങ്ങളും പരസ്പരം സംസാരിക്കണമെന്ന് ചൈന പറഞ്ഞു.

ഇറാന്‍റെ പരമാധികാരവും സുരക്ഷയും ബഹുമാനിക്കപ്പെടണമെന്ന് ചൈന അഭിപ്രായപ്പെട്ടു. ഇസ്രായേലിലുള്ള ചൈനീസ് പൗരൻമാരോട് സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് മാറാനും ഈജിപ്തിലൂടെ കഴിയും വിധം വേഗത്തിൽ രാജ്യം വിടാനും ചൈനീസ് എംബസി നിർദേശം നൽകി.

ഇസ്രയേൽ ആക്രമത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഖാംനഈയുടെ മരണത്തിൽ ഏഴ് ദിവസത്തെ അവധി ഇറാൻ സർക്കാർ രാജ്യത്ത് പ്രഖ്യാപിച്ചിട്ടുണ്ട്. ഖാംനഈ കൊല്ല​പ്പെട്ടത് ഇറാന്റെ മാത്രമല്ല യു.എസിന്റെ കൂടി വിജയമാണെന്നാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചരിക്കുന്നത്.

അതേ സമയം ഖാംനഇയുടെ മരണത്തിൽ ദു:ഖിക്കേണ്ടതില്ലെന്ന് ആസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തോണി ആൽബനീസ് പ്രതികരിച്ചു. ആസ്ട്രേലിയൻ മണ്ണിൽ ആക്രമണങ്ങൾ ആസൂത്രണം ചെയ്തത് ഖാനഇ ആണെന്നും ഇറാനിലെ ബാലിസ്റ്റിക് മിസൈലിന്‍റെയും ആണവ പദ്ധതികളുടെയും ഉത്തരവാദിയാണെന്നും അദ്ദേഹം ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ceasefireAyatollah Ali KhameneiChinaIran Israel Tensions
News Summary - china asks ceasefire
Next Story