ദമ്പതികൾക്ക് മൂന്ന് കുട്ടികൾ വരെയാകാമെന്ന് ചൈന
text_fieldsബീജിങ്: ദമ്പതികൾക്ക് മൂന്ന് കുട്ടികൾ വരെയാകാമെന്ന് ചൈന. സുപ്രധാന നയംമാറ്റമാണ് ചൈന പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലെ രണ്ട് കുട്ടി നയത്തിലാണ് ചൈന മാറ്റം വരുത്തിയിരിക്കുന്നത്. ജനന നിരക്കിൽ വലിയ കുറവുണ്ടായതോടെയാണ് നയം മാറ്റത്തിലേക്ക് ചൈന കടന്നത്.
പ്രായമേറിയ ജനവിഭാഗത്തിന്‍റെ എണ്ണം കൂടുന്നത് പരിഗണിച്ചാണ് നയം മാറ്റുന്നതെന്ന് ഔദ്യോഗിക മാധ്യമമായ സിൻഹുവ റിപ്പോർട്ട് ചെയ്യുന്നു. ഷീ ജിങ്പിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ പോളിറ്റ്ബ്യൂറോയിലാണ് തീരുമാനമുണ്ടായത്.
1960കൾക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ ജനനനിരക്കാണ് കഴിഞ്ഞ മാസം ചൈനയിൽ രേഖപ്പെടുത്തിയത്. 2015ൽ ഒറ്റകുട്ടി നയത്തിലും ചൈന മാറ്റം വരുത്തിയിരുന്നു. 2010 മുതൽ 2020 വരെയുള്ള കാലയളവിൽ 0.53 ശതമാനമാണ് ചൈനയിലെ ജനസംഖ്യ വളർച്ചാ നിരക്ക്. 2000 മുതൽ 2010 വരെയുള്ള കാലയളവിൽ ഇത് 0.57 ശതമാനമായിരുന്നു. നാല് പതിറ്റാണ്ട് കാലയളവിൽ ഒറ്റക്കുട്ടി നയവുമായി ചൈന മുന്നോട്ട് പോയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

