തയ്‍വാൻ ആക്രമണത്തിന് ചൈന തയാറെടുക്കുന്നു ?; മുന്നൊരുക്കങ്ങളുടെ വിവരങ്ങളുമായി ഡോക്യുമെന്ററി
text_fieldsബീജിങ്: പീപ്പിൾസ് ലിബറേഷൻ ആർമിയുടെ 96ാം വാർഷികത്തിൽ ഡോക്യുമെന്ററിയുമായി ചൈന. തയ്‍വാൻ ആക്രമണത്തിന് ചൈന തയാറെടുക്കുന്നുവെന്ന സൂചനകൾ നൽകുന്നതാണ് ഡോക്യുമെന്ററി. ഏത് നിമിഷവും പോരാടാനുള്ള ചൈനയുടെ സന്നദ്ധത കാണിക്കുന്നതാണ് ഡോക്യുമെന്ററി. ചൈന സ്വന്തം പ്രദേശമെന്ന് അവകാശപ്പെടുന്ന രാജ്യമാണ് തയ്‍വാൻ.
എട്ട് ഭാഗങ്ങളുള്ള ഡോക്യുമെന്ററിയുടെ ആദ്യഭാഗമാണ് പുറത്ത് വന്നിരിക്കുന്നത്. ഷു മെങ് അല്ലെങ്കിൽ സ്വപ്നങ്ങളെ പിന്തുടരൽ എന്നാണ് ചൈന ഡോക്യുമെന്ററിക്ക് പേരിട്ടിരിക്കുന്നത്. ചൈനയുടെ ഔദ്യോഗിക ചാനലായ സി.സി.ടി.വിയിലൂടെയാണ് ഡോക്യുമെന്ററി പുറത്ത് വന്നത്.
ചൈനയുടെ ഏറ്റവും ആധുനികമായ യുദ്ധവിമാനമായ സ്റ്റൽത്ത് ഫൈറ്റർ ജെറ്റിൽ നിന്നുള്ള പൈലറ്റിന്റെ വിഡിയോയും ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അവശ്യഘട്ടത്തിൽ ചാവേർ ആക്രമണത്തിനും താൻ തയാറാണെന്ന് പൈലറ്റ് പറയുന്നതാണ് വിഡിയോയിലുള്ളത്.തയ്‍വാൻ തിരിച്ചു പിടിക്കാൻ ആക്രമണം നടത്തുമെന്ന് ചൈന ഇതിന് മുമ്പും വ്യക്തമാക്കിയിട്ടുണ്ട്. നിരവധി തവണ ചൈനീസ് ഡ്രോണുകളും യുദ്ധവിമാനങ്ങളും തയ്‍വാൻ വ്യോമാതിർത്തി കടന്ന് പറക്കുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

