പെലോസി തായ്വാൻ സന്ദർശിച്ചാൽ തിരിച്ചടിയെന്ന് ചൈന
text_fieldsവാഷിങ്ടൺ: യു.എസ് സ്പീക്കർ നാൻസി പെലോസിയുടെ ഏഷ്യൻ സന്ദർശനം തുടങ്ങി. ചൈനയെ പ്രകോപിപ്പിച്ച് തായ്വാനിലും പെലോസി എത്തുമെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. സിംഗപ്പൂർ, മലേഷ്യ, ദക്ഷിണ കൊറിയ, ജപ്പാൻ എന്നിവിടങ്ങളിലാണ് പ്രധാനമായും സന്ദർശനം.
തിങ്കളാഴ്ച സിംഗപ്പൂരിലെത്തിയ പെലോസി, സ്വയംഭരണ രാജ്യമായ തായ്വാനിലെത്തിയാൽ വിലകൊടുക്കേണ്ടിവരുമെന്ന് ചൈന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 'ചൈനയുടെ ആഭ്യന്തര വിഷയങ്ങളിലെ കടന്നുകയnancy pelosiറ്റുമാകും നടപടിയെന്നും കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും' ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാൻ പറഞ്ഞു.
ചൈന അവകാശവാദമുന്നയിക്കുമ്പോഴും തായ്വാൻ സ്വയംഭരണ രാജ്യമായി തുടരുകയാണ്. രാജ്യത്തെ സ്വാതന്ത്ര്യവാദികൾക്ക് പിന്തുണയെന്നോണമാകും പെലോസിയുടെ സന്ദർശനം. അത് എന്തു വില നൽകിയും തടയുകയാണ് ചൈനയുടെ ലക്ഷ്യം.