Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഹോങ്​കോങ്​ ഭരിക്കാൻ ദേശസ്​നേഹികൾ വേണം; കടുത്ത ഭരണപരിഷ്​കാരങ്ങളിലൂടെ പിടിമുറുക്കി ചൈന
cancel
Homechevron_rightNewschevron_rightWorldchevron_rightഹോങ്​കോങ്​ ഭരിക്കാൻ...

ഹോങ്​കോങ്​ ഭരിക്കാൻ 'ദേശസ്​നേഹികൾ' വേണം; കടുത്ത ഭരണപരിഷ്​കാരങ്ങളിലൂടെ പിടിമുറുക്കി ചൈന

text_fields
bookmark_border

ബെയ്​ജിങ്​: ചൈനക്കു കീഴിലായിട്ടും സ്വയംഭരണം പാതി അനുഭവിച്ചുപോന്ന ഹോങ്​കോങ്ങിനു മേൽ പിടി പിന്നെയും മുറുകുന്നു. ചൈനീസ്​ ഭരണകൂട നയങ്ങൾ നടപ്പാക്കാനായി ചുമതലപ്പെടുത്തിയ ഹോങ്കോങ്​ പാർലമെന്‍ററി സമിതി പുതുതായി നടപ്പാക്കുന്ന നിയമങ്ങളാണ്​ അടുത്ത ഭീഷണിയായി ഹോങ്​കോങ്​ ജനതയെ മുൾമുനയിൽ നിർത്തുന്നത്​.

'ദേശസ്​നേഹികൾ'ക്കു മാത്രമേ ഇനി ഭരണം കൈയാളാനാകൂ എന്നതാണ്​ അതിലൊന്ന്​. സ്വാതന്ത്ര്യവും സ്വയംഭരണവും ആവശ്യപ്പെട്ട്​ നാട്ടുകാർ സമരമുഖത്തുള്ള ഹോങ്​കോങ്ങിൽ സമ്പൂർണ നിയന്ത്രണം നടപ്പാക്കാൻ ലക്ഷ്യമിട്ടാണ്​ ഈ നിയമം നടപ്പാക്കുന്നതെന്ന്​ വിമർശകർ കുറ്റപ്പെടുത്തുന്നു. ഭരണകക്ഷിയായ നാഷനൽ പീപിൾസ്​ കോൺഗ്രസ്​ വാർഷിക യോഗമാണ്​ പുതിയ നിയമങ്ങൾക്ക്​ അംഗീകാരം നൽകിയത്​.

ഇതുപ്രകാരം ഹോങ്​കോങ്​ ഭരണഘടന പൊളിച്ചെഴുതും. രാജ്യത്തിന്‍റെ അടിസ്​ഥാന നിയമം, തെരഞ്ഞെടുപ്പ്​ സംവിധാാനം എന്നിവയിലും മാറ്റങ്ങൾ വരും. ഇതോടെ, ചൈന ശത്രുപക്ഷത്തുനിർത്തിയ നേതാക്കൾക്ക്​ ഭരണ പങ്കാളിത്തം ലഭിക്കില്ല.

ഹോങ്​കോങ്ങിൽ ജനാധിപത്യ സംവാദങ്ങൾക്ക്​ അവസാന ഇടവും ഇല്ലാതാക്കുകയാണ്​ ചൈനയെന്ന്​ ബ്രിട്ടീഷ്​ വിദേശകാര്യ മന്ത്രി ഡൊമിനിക്​ റാബ്​ കുറ്റപ്പെടുത്തി.

പുതിയ പരിഷ്​കരണ പ്രകാരം ഹോങ്​കോങ്​ നിയമസഭയിൽ സീറ്റുകളുടെ എണ്ണം 70ൽനിന്ന്​ 90 ആയി ഉയരും. നിലവിൽ 35 അംഗങ്ങൾ​ ജനം തെരഞ്ഞെടുക്കുന്നതും 35 പേരെ ചൈന നേരിട്ട്​ നാമനിർദേശം ചെയ്യുന്നവരുമാണ്​. പുതുതായി വരുന്ന 20 അംഗങ്ങൾ ജനം തെരഞ്ഞെടുക്കുന്നതോ അതോ ചൈനീസ്​ പ്രതിനിധികളോ എന്നു വ്യക്​തമല്ല.

ജനപ്രതിനിധിയാകാൻ മത്സരിക്കുംമുമ്പ്​ അവരുടെ 'ദേശസ്​നേഹം' പരിശോധിക്കാൻ പ്രത്യേക പാനൽ നിലവിൽ വരും. ചൈനീസ്​ അനുകൂല വ്യക്​തികൾ അടങ്ങിയതാകും ഈ പാനൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hong KongChinaonly 'patriots' can govern
News Summary - China adopts new laws to ensure only 'patriots' can govern Hong Kong
Next Story