Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകൊല്ലപ്പെട്ടവരുടെ...

കൊല്ലപ്പെട്ടവരുടെ ഭാര്യമാർക്ക് വിവാഹമോചനത്തിന് പ്രത്യേക മതകോടതിയുമായി ഇസ്രായേൽ

text_fields
bookmark_border
കൊല്ലപ്പെട്ടവരുടെ ഭാര്യമാർക്ക് വിവാഹമോചനത്തിന് പ്രത്യേക മതകോടതിയുമായി ഇസ്രായേൽ
cancel

തെൽഅവീവ്: ഹമാസുമായുള്ള ഏറ്റുമുട്ടലിൽ ​​​കൊല്ലപ്പെട്ട സൈനികരുടെയും മറ്റും ഭാര്യമാർക്ക് വിവാഹമോചനത്തിന് പ്രത്യേക മതകോടതി (റബ്ബിനിക്കൽ കോടതി) രൂപവത്കരിച്ചതായി ഇസ്രായേൽ. ഇസ്രായേൽ ചീഫ് റബ്ബി ഡേവിഡ് ലോയാണ് തിങ്കളാഴ്ച ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

ഗസ്സ യുദ്ധത്തിൽ ഭർത്താക്കന്മാരെ നഷ്ടപ്പെട്ട സ്ത്രീകളുടെ വിവാഹമോചന നടപടികൾ കാര്യക്ഷമമാക്കാനാണ് ഈ നടപടിയെന്ന് ഇസ്രായേൽ മാധ്യമമായ ‘ജറൂസലേം പോസ്റ്റ്’ റിപ്പോർട്ട് ചെയ്തു. ജൂത മത നിയമപ്രകാരം (ഹാലച്ച) സ്ത്രീകൾക്ക് വിവാഹമോചനം നേടാൻ കർശനമായ വ്യവസ്ഥകളുണ്ട്. ഭർത്താവ് വിവാഹമോചനം അംഗീകരിച്ച ‘ഗെറ്റ്’ എന്നറിയപ്പെടുന്ന രേഖ മതകോടതി മുമ്പാകെ ഹാജരാക്കണം. ഈ രേഖയില്ലാതെ സ്ത്രീകൾക്ക് പുനർവിവാഹം ചെയ്യാൻ കഴിയില്ല. അങ്ങനെ ആരെങ്കിലും വിവാഹം ചെയ്ത് കുട്ടി ജനിച്ചാൽ അത്തരം ക​ുട്ടിക​ൾക്ക് ഔദ്യോഗികമായി പിതൃത്വം അനുവദിച്ചു​കൊടുക്കില്ല. അതേസമയം, പുരുഷന്മാർക്ക് ഈ നിയന്ത്രണം ബാധകമല്ല.

ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ നിരവധി സൈനികർ കൊല്ല​പ്പെട്ട സാഹചര്യത്തിൽ മതപരമായ ഈ തടസ്സം നീക്കാനാണ് പ്രത്യേക റബ്ബിനിക്കൽ കോടതി സ്ഥാപിക്കുന്നത്. ഭർത്താവ് മരിച്ചുവെന്നും ജീവിച്ചിരിപ്പുണ്ടെന്നതിന് തെളിവില്ല എന്നും ​േബാധ്യ​പ്പെട്ടാൽ മതകോടതി വിവാഹമോചനം അനുവദിക്കും. റബ്ബി ലോ, റബ്ബി എലീസർ ഇഗ്ര, റബ്ബി സ്വി ബെൻ-യാക്കോവ് എന്നീ മൂന്ന് ജഡ്ജിമാരാണ് കോടതിയിൽ ഉണ്ടാവുക.

യുദ്ധവുമായി ബന്ധപ്പെട്ട എല്ലാ വിവാഹമോചന കേസുകളും ഈ പ്രത്യേക കോടതിയിലേക്ക് നേരിട്ട് റഫർ ചെയ്യണമെന്ന് റബ്ബിനിക്കൽ കോടതി ഡയറക്ടർ റബ്ബി എലി ബെൻ-ദഹാൻ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IsraelIsrael Palestine ConflictRabbiLatest Malayalam News
News Summary - Chief Rabbi David Lau establishes special rabbinical court to support agunot affected by war
Next Story