മുഖ്യമന്ത്രി ക്യൂബയിലേക്ക് തിരിച്ചു
text_fieldsഫയൽ ഫോട്ടോ
ന്യൂയോർക്ക്: മുഖ്യമന്ത്രി പിണറായി വിജയൻ ക്യൂബയിലേക്ക് തിരിച്ചു. ഹവാനയിലേക്ക് പോകുന്ന മുഖ്യമന്ത്രിയെയും സംഘത്തെയും ന്യൂയോർക്കിലെ ഇന്ത്യൻ കോൺസൽ ജനറൽ രൺധിർ ജയ്സ്വാൾ യാത്രയയച്ചു.
നാളെയും മറ്റന്നാളും ഹവാനയിലെ വിവിധ പരിപാടികളിൽ മുഖ്യമന്ത്രി പങ്കെടുക്കും. വിവിധ പ്രമുഖരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ജോസ് മാർട്ടി ദേശീയ സ്മാരകമടക്കം ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളും മുഖ്യമന്ത്രി സന്ദർശിക്കും.
മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, വീണ ജോർജ്, ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ വി.കെ. രാമചന്ദ്രൻ, ജോൺ ബ്രിട്ടാസ് എം.പി, ചീഫ് സെക്രട്ടറി വി.പി. ജോയ്, സംസ്ഥാന സർക്കാരിന്‍റെ ന്യൂഡൽഹിയിലെ ഓഫിസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി വേണു രാജാമണി, ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി. എം. മുഹമ്മദ് ഹനീഷ്, ക്യൂബയിലെ ഇന്ത്യൻ അംബാസിഡർ എസ്. ജാനകി രാമൻ തുടങ്ങിയവർ മുഖ്യമന്ത്രിയെ അനുഗമിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

