വാഗ്നർ കൂലിപ്പട്ടാളത്തെ പ്രതിരോധിക്കാൻ ചെചൻ സൈന്യം
text_fieldsImage- Reuters
മോസ്കോ: റോസ്തോവോൺ ഡോൺ പിടിച്ചടക്കി മോസ്കോ ലക്ഷ്യമാക്കി നീങ്ങുന്ന വാഗ്നർ കൂലിപ്പട്ടാളത്തെ പ്രതിരോധിക്കാൻ റഷ്യൻ അനുകൂല ചെചൻ സൈന്യം. അട്ടിമറിനീക്കം പ്രതിരോധിക്കാൻ റഷ്യയെ സഹായിക്കാൻ സന്നദ്ധമാണെന്ന് ചെചൻ നേതാവ് റംസാൻ കദിറോവ് പറഞ്ഞു. റഷ്യൻസേന ഒരു പ്രകോപനവും സൃഷ്ടിച്ചിട്ടില്ലെന്നും പ്രിഗോഷിൻ പിന്നിൽനിന്ന് കുത്തിയതാണെന്നും കദിറോവ് പ്രസ്താവനയിൽ പറഞ്ഞു. ആവശ്യമെങ്കിൽ കിരാതമായിത്തന്നെ വാഗ്നർ സൈന്യത്തെ നേരിടുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
1999ലെ രണ്ടാം ചെചൻ യുദ്ധത്തിൽ ചെചൻ റിപ്പബ്ലിക് പിടിച്ചടക്കിയ റഷ്യ അവിടെ തങ്ങൾക്കനുകൂലമായ ഭരണകൂടം സ്ഥാപിച്ചിരുന്നു. ഇപ്പോഴത്തെ ചെചൻ റിപ്പബ്ലിക് പ്രധാനമന്ത്രി റംസാൻ കദിറോവും പുടിൻ അനുകൂലിയാണ്. യുക്രെയ്ൻ യുദ്ധത്തിലും റഷ്യ ചെചൻ സൈന്യത്തെ ഉപയോഗപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

