Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഭീ​ക​ര​ത​ക്കു​റ്റം...

ഭീ​ക​ര​ത​ക്കു​റ്റം ആ​രോ​പി​ച്ച് ഗ​സ്സ​യി​ലെ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ക​ന് 12 വ​ർ​ഷം ത​ട​വ്

text_fields
bookmark_border
arrest, crime
cancel

ബീ​ർ​ശേ​ബ: ഭീ​ക​ര​ത​ക്കു​റ്റം ആ​രോ​പി​ച്ച് ഗ​സ്സ​യി​ലെ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ക​ന് ഇ​സ്രാ​യേ​ൽ കോ​ട​തി 12 വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്ഷ വി​ധി​ച്ചു. യു.​എ​സ് ആ​സ്ഥാ​ന​മാ​യ അ​ന്താ​രാ​ഷ്ട്ര ക്രി​സ്ത്യ​ൻ സ​ഹാ​യ സം​ഘ​ട​ന വേ​ൾ​ഡ് വി​ഷ​ന്റെ ഗ​സ്സ ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് അ​ൽ ഹ​ലാ​ബി​യെ​യാ​ണ് തെ​ക്ക​ൻ ഇ​സ്രാ​യേ​ലി​ലെ ബീ​ർ​ശേ​ബ ജി​ല്ല കോ​ട​തി ശി​ക്ഷി​ച്ച​ത്.

വേ​ൾ​ഡ് വി​ഷ​നി​ലും അ​തി​ന്റെ ദാ​താ​ക്ക​ളി​ലും​നി​ന്ന് വ​ർ​ഷം​തോ​റും ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ഡോ​ള​റു​ക​ളും സ്റ്റീ​ൽ പൈ​പ്പും ഹ​മാ​സി​ന് വ​ക​മാ​റ്റി ന​ൽ​കി​യെ​ന്നാ​ണ് കു​റ്റം. 2016 ജൂ​ണി​ൽ അ​റ​സ്റ്റി​ലാ​യ ഹ​ലാ​ബി ആ​റു​വ​ർ​ഷ​മാ​യി വി​ചാ​ര​ണ​ത്ത​ട​ങ്ക​ലി​ലാ​യി​രു​ന്നു. ഹ​മാ​സ് സം​ഘ​ട​ന​യി​ൽ അം​ഗ​ത്വം, വി​വ​ര​ങ്ങ​ൾ ന​ൽ​ക​ൽ, ആ​യു​ധം കൈ​വ​ശം​വെ​ക്ക​ൽ തു​ട​ങ്ങി​യ​വ​യി​ൽ അ​ൽ ഹ​ലാ​ബി കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി വി​ധി​ച്ച​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു ത​ട​ങ്ക​ൽ.

വി​ചാ​ര​ണ​യും നീ​ണ്ട ത​ട​ങ്ക​ലും ഇ​സ്രാ​യേ​ലും ഫ​ല​സ്തീ​നി​ക​ൾ​ക്ക് സ​ഹാ​യം ന​ൽ​കു​ന്ന മാ​നു​ഷി​ക സം​ഘ​ട​ന​ക​ളും ത​മ്മി​ലു​ള്ള ബ​ന്ധം കൂ​ടു​ത​ൽ വ​ഷ​ളാ​ക്കി​യി​രു​ന്നു. ആ​ഗോ​ള​ത​ല​ത്തി​ൽ 40,000 ജീ​വ​ന​ക്കാ​രു​ള്ള യു.​എ​സ് ആ​സ്ഥാ​ന​മാ​യ ക്രി​സ്ത്യ​ൻ ചാ​രി​റ്റി സം​ഘ​ട​ന​യാ​ണ് വേ​ൾ​ഡ് വി​ഷ​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gaza
News Summary - Charity activist in Gaza sentenced to 12 years on terror charges
Next Story